തിരുവനന്തപുരം: ഒടുവില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ സി ദിവാകരനെ മത്സരിപ്പിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് തീരുമാനിച്ചു. നിലവിലെ കൈപമംഗലം എംഎല്‍എ കെ എസ് സുനില്‍കുമാര്‍ തൃശൂരില്‍ മത്സരിക്കും. കെ അജിത്തിന് ഒഴികെ രണ്ട് ടേം പൂര്‍ത്തിയാക്കിയ ആറ് എംഎല്‍എ മാര്‍ക്കും വീണ്ടും ഇളവ് നല്‍കി.
കൊല്ലം ജില്ലാ കൗണ്‍സില്‍ തഴഞ്ഞെങ്കിലും ജയസാധ്യത പരിഗണിച്ചാണ് നെടുമങ്ങാട് മണ്ഡലത്തില്‍ സി. ദിവാകരനെ സ്ഥാനാര്‍ഥിയാക്കാമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് ശുപാര്‍ശ ചെയ്തത്. നെടുമങ്ങാട് സി. ദിവാകരന്റെ പേര് ജില്ലാ കൗണ്‍സില്‍ നിര്‍ദേശിച്ചതിനെതിരെ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ധാരണയിലെത്തുകയായിരുന്നു. വൈക്കം എംഎല്‍എ കെ. അജിത്ത് ഒഴികെ രണ്ട് ടേം പൂര്‍ത്തിയാക്കിയ ആറ് സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇളവ് നല്‍കാനാണ് എക്‌സിക്യുട്ടീവ് തീരുമാനം.
എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം കെ. ആശ വൈക്കം, ഇഎസ് ബിജിമോള്‍ പീരുമേട്, പി. തിലോലത്തമന്‍ ചേര്‍ത്തല, കെ.രാജു പുനലൂര്‍, മുല്ലക്കര രത്‌നാകരന്‍ ചടയമംഗലം, കൈപ്പമംഗലം എംഎല്‍എ വി എസ് സുനില്‍കുമാര്‍ ഇക്കുറി തൃശൂരില്‍ നിന്നും ജനവിധി തേടും. കൈപ്പമംഗലത്ത് ടൈസണ്‍ മാസറ്ററും, കൊടുങ്ങല്ലൂരില്‍ മുന്‍മന്ത്രി വികെ രാജന്റെ മകന്‍ വിആര്‍ സുനില്‍കുമാറിനെയും സ്ഥാനാര്‍ത്ഥികളാക്കാനാണ് സംസ്ഥാന എക്‌സിക്യുട്ടീവിന്റെ നിര്‍ദേശം. നാട്ടികയില്‍ ഗീതാ ഗോപിയും ഒല്ലൂരില്‍ കെ. രാജനും മത്സരിക്കും. പട്ടാമ്പിയില്‍ ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി മുഹമ്മദ് മുഹസിനും, മണ്ണാര്‍ക്കാട് സുരേഷ് രാജും സ്ഥാനാര്‍ത്ഥിയാക്കും.
പറവൂരില്‍ മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദാ മോഹന്‍ മ്ത്സരിക്കും. കാഞ്ഞിരപ്പള്ളിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിബി ബിനു, കരുനാഗപ്പളളിയില്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരന്‍, നാദാപുരത്ത് ഇകെ വിജയന്‍, ചിറയിന്‍കീഴ് വി ശശി, ഇരിക്കൂറില്‍ കെ സി ജോസ്, നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടി, എന്നിവരാണ് പട്ടികയിലുളളത്. സംസ്ഥാന കൗണ്‍സില്‍ സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നല്‍കും.
Discussion about this post