ഇസ്ലാമിക് റിപ്പബ്ലിക്കിനെ വെല്ലുവിളിച്ച് ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ചിത്രങ്ങൾ പരസ്യമായി തീയിട്ടും ആ തീയിൽ സിഗരറ്റ് കൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം ലോകശ്രദ്ധ നേടുകയാണ്. സാമ്പത്തിക തകർച്ചയ്ക്കും അഴിമതിക്കുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കണമെന്ന ആവശ്യത്തിലേക്കാണ് നീങ്ങുന്നത്.
മുപ്പത്തിയൊന്ന് വർഷമായി ഇറാനെ ഭരിക്കുന്ന ആയത്തൊള്ള അലി ഖമേനിയുടെ അപ്രമാദിത്വത്തിന് നേരെ സമാനതകളില്ലാത്ത പ്രത്യാക്രമണമാണ് തെരുവിൽ നടക്കുന്നത്. 86-കാരനായ ഖമേനിയുടെ ചിത്രങ്ങൾ തെരുവിൽ വലിച്ചുകീറി തീയിടുന്ന പ്രതിഷേധക്കാർ, അതിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ഇറാനിൽ പുകവലിക്കുന്നതും ഭരണാധികാരിയെ അപമാനിക്കുന്നതും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
ടെഹ്‌റാൻ: ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഉരുക്കുമുഷ്ടികളെ വെല്ലുവിളിച്ച് ഇറാനിൽ ജനകീയ പ്രക്ഷോഭം ആളിപ്പടരുന്നു. പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ചിത്രങ്ങൾ പരസ്യമായി തീയിട്ടും ആ തീയിൽ സിഗരറ്റ് കൊളുത്തിയും ഇറാനിയൻ യുവതികൾ നടത്തുന്ന പ്രതിഷേധം ലോകശ്രദ്ധ നേടുകയാണ്. സാമ്പത്തിക തകർച്ചയ്ക്കും അഴിമതിക്കുമെതിരെ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഖമേനി ഭരണകൂടത്തിന്റെ അന്ത്യം കുറിക്കണമെന്ന ആവശ്യത്തിലേക്കാണ് നീങ്ങുന്നത്.
ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!
ടെഹ്‌റാൻ: മുപ്പത്തിയൊന്ന് വർഷമായി ഇറാനെ ഭരിക്കുന്ന ആയത്തൊള്ള അലി ഖമേനിയുടെ അപ്രമാദിത്വത്തിന് നേരെ സമാനതകളില്ലാത്ത പ്രത്യാക്രമണമാണ് തെരുവിൽ നടക്കുന്നത്. 86-കാരനായ ഖമേനിയുടെ ചിത്രങ്ങൾ തെരുവിൽ വലിച്ചുകീറി തീയിടുന്ന പ്രതിഷേധക്കാർ, അതിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളുള്ള ഇറാനിൽ പുകവലിക്കുന്നതും ഭരണാധികാരിയെ അപമാനിക്കുന്നതും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതിഷേധങ്ങളിൽ പങ്കുചേരുന്നവർക്ക് വധശിക്ഷ നൽകുമെന്ന് ടെഹ്‌റാനിലെ പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ഭീഷണികളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്.ശനിയാഴ്ച മാത്രം നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നതായി റിപ്പോർട്ടുകളുണ്ട്. ഖമേനിയുടെ ചിത്രങ്ങൾക്കൊപ്പം സ്വന്തം ഹിജാബുകളും പരസ്യമായി തീയിട്ടാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. 2022-ൽ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മോറാലിറ്റി പോലീസ് കസ്റ്റഡിയിലെടുത്ത 22-കാരി മഹ്സ അമിനി കൊല്ലപ്പെട്ടതോടെയാണ് ഇറാനിൽ സ്ത്രീമുന്നേറ്റം ശക്തമായത്.
പ്രക്ഷോഭത്തിൽ യുവതികൾക്കൊപ്പം വയോധികരും സജീവമാണ്. മുഖത്ത് രക്തവുമായി “ഞാൻ ഭയക്കുന്നില്ല, കഴിഞ്ഞ 47 വർഷമായി ഞാൻ മരിച്ചതിന് തുല്യമാണ്” എന്ന് വിളിച്ചുപറയുന്ന വൃദ്ധയുടെ വീഡിയോ ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ ജനത അനുഭവിച്ചു വരുന്ന അടിച്ചമർത്തലുകളുടെ നേർചിത്രമാണ് ഈ വാക്കുകൾ.
ഖമേനിക്ക് മരണം”, “പഹ്‌ലവി തിരികെ വരും” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് തെഹ്‌റാനിലെ തെരുവുകളിൽ മുഴങ്ങുന്നത്. 1979-ൽ പുറത്താക്കപ്പെട്ട ഷായുടെ മകൻ റെസ പഹ്‌ലവിയെ തിരികെ കൊണ്ടുവരണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കേവലം ഭരണപരിഷ്കാരങ്ങളല്ല, മറിച്ച് ഇസ്ലാമിക് റിപ്പബ്ലിക് എന്ന വ്യവസ്ഥിതിയെത്തന്നെയാണ് ഇത്തവണ ജനങ്ങൾ തള്ളിക്കളയുന്നത്.
അമേരിക്കൻ ഫെമിനിസ്റ്റുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചെയ്തതിനേക്കാൾ ധീരമായ പോരാട്ടമാണ് ഇറാനിയൻ സ്ത്രീകൾ നടത്തുന്നതെന്ന് അന്താരാഷ്ട്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നു. ഭരണകൂടം എത്ര ക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ചാലും ഇത്തവണ ഇറാൻ വഴങ്ങില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.













Discussion about this post