പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതികരണവുമായി ഇതിനോടകം തന്നെ നിരവധി പേർ രംഗത്തെത്തി. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ രാഹുലിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതികരണം നടത്തി. ബിജെപി നേതാവ് പത്മജ വേണുഗോപാൽ നടത്തിയ പരാമർശവും ഇതിനോടകം ചർച്ചയാവുകയാണ്.
എന്തായാലും ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ. “കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല” എന്നു പറഞ്ഞാണ് പത്മജ തനറെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രണയിച്ചതിനും അവനെ വിശ്വസിച്ചതിനും എത്ര എത്ര പെൺകുട്ടികൾക്കാണ് ജീവിതവും ആത്മാവും നഷ്ടമായത് . എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കേരളത്തിന്റെ പൊതുമധ്യത്തിൽ ഇറങ്ങി നടക്കാൻ ഈ ക്രിമിനലിന് എത്രത്തോളം ധൈര്യമുണ്ടായിരിക്കണം . കോൺഗ്രസിൽ നിന്ന് പുറത്താക്കി എന്ന് പറയുമ്പോഴും കോൺഗ്രസ് മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പല വേദികളിലും , സി പി ഐ എം മന്ത്രി പോലും പങ്കെടുക്കുന്ന വേദിയിലും ഇളിച്ച മുഖവുമായി ഈ വ്യക്തി ഉണ്ടായിരുന്നു വെന്ന് പത്മജ പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം;
“പ്രിയപ്പെട്ട ദൈവമേ, ഞങ്ങൾ സഹിച്ച എല്ലാ വേദനകളും, വഞ്ചനകളും അതിജീവിക്കാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായി.സ്വർഗത്തിൽ നിന്ന് മലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്.
അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും അവർ മുക്തരാകട്ടെ. ഞങ്ങളുടെ കുഞ്ഞു മക്കളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുകയാണെങ്കിൽ, നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ആ കണ്ണുനീർ പറയും.
നിങ്ങളുടെ സാന്നിധ്യം അത്രമേൽ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇനിയും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകുംസഹിച്ച എല്ലാ വേദനകളും, വഞ്ചനകളും അതിജീവിക്കാൻ ധൈര്യം നൽകിയതിന് നന്ദി. ഇരുട്ടിൽ എന്താണ് നടന്നതെന്ന് നീ കണ്ടു. ലോകം കേൾക്കാത്ത നിലവിളികൾ നീ കേട്ടു. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും കുഞ്ഞുങ്ങളെ ബലം പ്രയോഗിച്ച് അടർത്തി മാറ്റിയപ്പോഴും നീ തുണയായി.സ്വർഗത്തിൽ നിന്ന് മലാഖ കുഞ്ഞുങ്ങൾ ഞങ്ങളോട് ക്ഷമിക്കുമായിരിക്കും. തെറ്റായ ഒരാളെ അവരുടെ അച്ഛനായി തെരഞ്ഞെടുത്തതിന്. വിശ്വസിച്ചതിന്.
അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. ആക്രമണങ്ങളിൽ നിന്നും ഭയത്തിൽ നിന്നും അവർ മുക്തരാകട്ടെ. ഞങ്ങളുടെ കുഞ്ഞു മക്കളെ, ഞങ്ങളുടെ കണ്ണുനീർ സ്വർഗത്തിൽ എത്തുകയാണെങ്കിൽ, നിങ്ങളുടെ അമ്മ നിങ്ങളെ ഒരിക്കലും മറക്കില്ലെന്ന് ആ കണ്ണുനീർ പറയും.
നിങ്ങളുടെ സാന്നിധ്യം അത്രമേൽ പ്രധാനപ്പെട്ടതാണ്. നമ്മൾ ഇനിയും കാണുന്നത് വരെ അമ്മയുടെ ഹൃദയത്തിൽ നീ എന്നുമുണ്ടാകും”ഒരു പെൺകുട്ടിയുടെ ഹൃദയം പൊട്ടിയുള്ള എഴുത്താണിത് . പ്രണയിച്ചതിനും അവനെ വിശ്വസിച്ചതിനും എത്ര എത്ര പെൺകുട്ടികൾക്കാണ് ജീവിതവും ആത്മാവും നഷ്ടമായത് . എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ കേരളത്തിന്റെ പൊതുമധ്യത്തിൽ ഇറങ്ങി നടക്കാൻ ഈ ക്രിമിനലിന് എത്രത്തോളം ധൈര്യമുണ്ടായിരിക്കണം . കോൺഗ്രസിൽ നിന്ന് പുറത്താക്കി എന്ന് പറയുമ്പോഴും കോൺഗ്രസ് മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പല വേദികളിലും , സി പി ഐ എം മന്ത്രി പോലും പങ്കെടുക്കുന്ന വേദിയിലും ഇളിച്ച മുഖവുമായി ഈ വ്യക്തി ഉണ്ടായിരുന്നു . എന്തായാലും ഉപ്പ് തിന്നവനും ആ ഉപ്പ് വാങ്ങിക്കൊടുത്തവനും എല്ലാം വെള്ളം കുടിക്കട്ടെ. “കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്ന് പോകില്ല”













Discussion about this post