Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വാൽപ്പാറ വാഹനാപകടം; ഒമ്പത് മരണം, നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

by Brave India Desk
Apr 18, 2026, 11:28 am IST
in Kerala
Share on FacebookTweetWhatsAppTelegram

തമിഴ്‌നാട്ടിലെ വാൽപ്പാറയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒമ്പത് പേർ മരിച്ച സംഭവത്തിൽ രാജ്യം നടുങ്ങുന്നു. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാംഗങ്ങളും ഉൾപ്പെട്ട വിനോദയാത്ര സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ സ്കൂളിൽ നിന്നും പുറപ്പെട്ട സംഘം വൈകിട്ട് 5.30-ഓടെയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ പ്രമുഖർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

അപകടവിവരമറിഞ്ഞതിൽ അതീവ ദുഃഖമുണ്ടെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട് സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മന്ത്രി വി. ശിവൻകുട്ടി കോയമ്പത്തൂർ കളക്ടറുമായും എസ്പിയുമായും ബന്ധപ്പെട്ട് തുടർനടപടികൾ ഏകോപിപ്പിക്കുന്നുണ്ട്.

Stories you may like

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

പാങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത (54), അധ്യാപകരും പാങ് സ്വദേശികളുമായ റംല (52), സുഹറ (43), ആശ (41), മജീദ് (43), അദ്ദേഹത്തിന്റെ ഭാര്യ റുഖിയ (39), ആയ സജിത (45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്. മരിച്ച സജിതയുടെ മകൻ ഷഹദിൻ (11), സ്കൂൾ ഡ്രൈവർ നൗഷാദ് (39), ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫാസിത്ത് (21) എന്നിവർ കോയമ്പത്തൂരിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പത്ത് വയസ്സുകാരി മസ്നീൻ പൊള്ളാച്ചിയിലെ ആശുപത്രിയിലും ചികിത്സയിലുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.സി വേണുഗോപാൽ എംപി, കൊടിക്കുന്നിൽ സുരേഷ് എംപി തുടങ്ങിയവരും അപകടത്തിൽ അനുശോചിച്ചു. കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിൽ പാങ് ഗ്രാമം ഒന്നടങ്കം വിറങ്ങലിച്ചു നിൽക്കുകയാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തമിഴ്‌നാട്ടിലെ ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും ചേർന്ന് രക്ഷാപ്രവർത്തനങ്ങൾക്കും ചികിത്സാ സൗകര്യങ്ങൾക്കുമായി വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags: Narendra ModipmCM
ShareTweetSendShare

Latest stories from this section

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ആർ. സുഗതന് ആറുമാസം അവധി അനുവദിച്ചു

ഡോക്ടർമാരുടെ ദിനത്തിൽ ചർച്ചയായി മോദി മന്ത്രിസഭയിലെ ‘ഡോക്ടർപ്പട’; രോഗം മാറ്റാൻ മാത്രമല്ല രാജ്യം ഭരിക്കാനും തങ്ങൾ റെഡി!

‘പാകിസ്താനിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമോ?’: നയതന്ത്ര ലോകം ഉറ്റുനോക്കുന്നു!

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച്  പ്രഖ്യാപനം!

‘സന്ദേശത്തിലെ ഒർട്ടേഗ വീണ്ടും വൈറൽ!’: ‘രാജ്യത്ത് ഇനി പ്രതിപക്ഷവും വേണ്ട തിരഞ്ഞെടുപ്പും വേണ്ട’, ജനാധിപത്യം അവസാനിപ്പിച്ച് പ്രഖ്യാപനം!

Latest News

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

ബംഗാളിലെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ഹണിട്രാപ്പിന് ശ്രമം ; ജയ്ഷെ മുഹമ്മദ് ഭീകരന്റെ കൂട്ടാളിയായ വനിത അറസ്റ്റിൽ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

‘അജിത് ഡോവലിന്റെ പേര് ഇന്ത്യൻ ചരിത്രത്തിന്റെ സുവർണ്ണ താളുകളിൽ’ ; ഡോവലിന് ലോകമാന്യ തിലക് പുരസ്കാരം സമ്മാനിച്ച് അമിത് ഷാ

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പ്രളയഭീതി ഉയർത്തി പെയ്തിറങ്ങി പെരുമഴ ; നദികൾ കരകവിയുന്നു, ഡാമുകൾ തുറക്കുന്നു ; അതീവ ജാഗ്രത നിർദ്ദേശം

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

പേരും മതവും ചോദിച്ച ശേഷം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നു ; കുൽഗാം ഭീകരാക്രമണത്തിൽ വെളിപ്പെടുത്തലുമായി തൊഴിലാളികൾ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തിനിടയിൽ ‘പൊതുപരീക്ഷാ ഭേദഗതി ബിൽ 2026’ പാസാക്കി ലോക്സഭ ; സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ഭേദഗതി ബിൽ ഇനി നിയമം ; അംഗീകാരം നൽകി രാഷ്ട്രപതി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; എട്ടാം തവണയും അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ച് ഇഡി

‘ഭയം വേണ്ട, ഞങ്ങൾ നിങ്ങളെ സംരക്ഷിക്കും’ ; ‘വലതുപക്ഷ ഗുണ്ടകളിൽ’ നിന്ന് പാറ്റ പാർട്ടിയെ സംരക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies