വാഷിംഗ്ടൺ : 75 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിരോധനവുമായി യുഎസ്. റഷ്യയും ഇറാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കാണ് വിസ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. ഇക്കാര്യം ഉന്നയിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിവിധ എംബസികൾക്ക് നിർദ്ദേശം നൽകി.
റഷ്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, നൈജീരിയ, തായ്‌ലൻഡ്, സൊമാലിയ, ഇറാഖ്, ഈജിപ്ത്, യെമൻ എന്നിങ്ങനെയുള്ള വിവിധ രാജ്യങ്ങളാണ് യുഎസ് വിസ നിരോധനം ഏർപ്പെടുത്തുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. രാജ്യത്തിന് പൊതുഭാരം ഉണ്ടാക്കുന്ന അപേക്ഷകരെ തടയുന്നതിനാണ് യുഎസ് ഈ നടപടി സ്വീകരിക്കുന്നത് എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്. നവംബറിൽ, വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാൻ പൗരൻ നടത്തിയ വെടിവയ്പ്പിൽ ഒരു നാഷണൽ ഗാർഡ് അംഗം കൊല്ലപ്പെട്ടതിനെത്തുടർന്ന്, എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ‘ശാശ്വതമായി അവസാനിപ്പിക്കും’ എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.










Discussion about this post