1998-ൽ കമലിന്റെ സംവിധാനത്തിൽ സിദ്ധിഖിന്റെ കഥയിൽ ശ്രീനിവാസന്റെ തിരക്കഥയിൽ പുറത്തിറങ്ങിയ “അയാൾ കഥയെഴുതുകയാണ്” എന്ന ചിത്രം കാണാത്ത മലയാളികൾ ഉണ്ടാകില്ല. ഇതിലെ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറം എന്ന കഥാപാത്രം ഇന്നും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വെള്ളമടിച്ച് അലമ്പുകാണിക്കുന്ന, പൈങ്കിളി നോവലിസ്റ്റായ സാഗർ കോട്ടപ്പുറം തന്റെ പ്രിയ സുഹൃത്ത് തഹസിൽദാർ രാമകൃഷ്ണനെ കാണാൻ ഒരു യാത്ര നടത്തുന്നു.
ശേഷം അയാളുടെയും കൂട്ടുകാരന്റെയും ജീവിതത്തിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന തഹസിൽദാർക്കെതിരെ( നന്ദിനി അവതരിപ്പിച്ച കഥാപാത്രം) നടത്തുന്ന രസകരമായ പോരാട്ടങ്ങളും എന്താണ് അയാളുടെ ഭൂതകാലം എന്നുമാണ് ചിത്രം ചർച്ച ചെയ്യുന്ന കാര്യം. ആദ്യ പകുതി കോമഡിയും രണ്ടാം പകുതി കഥക്ക് പ്രാധാന്യം നൽകിയുമായിരുന്നു ഈ ചിത്രം ഒരുക്കിയത്. ഈ ചിത്രത്തിലെ “ഏതോ നിദ്രതൻ പൊൻമയിൽപ്പീലിയിൽ”, “മാനെ മലരമ്പൻ “കുപ്പിവള” തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളിയുടെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നു.
ചിത്രത്തിലെ മാനെ മലരമ്പൻ പാട്ടിനെക്കുറിച്ച് സംവിധയകാൻ കമൽ ഇങ്ങനെ പറഞ്ഞു:
” അതിലെ നായിക പെണ്ണിനെ കളിയാക്കുന്ന പാട്ട് വേണം എന്ന് പറഞ്ഞിരുന്നു. സാധാരണ നിലക്ക് അത്തരത്തിൽ ഉള്ള പാട്ടുകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ടല്ലോ. അതിന് അങ്ങനെ പ്രത്യേകിച്ച് താളമൊന്നും കാണില്ല. രവീന്ദ്രൻ മാഷ്- കൈതപ്രം ടീമിന്റെ ആണ് പാട്ടുകൾ ഒകെ. മാഷ് ആണ് പറഞ്ഞത് സാധാരണ കാണുന്ന കളിയാക്കൽ പാട്ടുകൾ വേണ്ട. ക്ലാസ്സിക്കൽ ട്രാക്കിൽ ഫൺ പിടിക്കാം, ആ ഒപ്പം മെലഡിയും ഉള്ള പാട്ട് അദ്ദേഹം തന്നു. സ്വരങ്ങളിൽ നിന്നാണ് പാട്ട് തുടങ്ങുന്നത്.”
” മനോഹരമായ വരികളാണ് കൈതപ്രം ഒരുക്കിയത്. മോഹൻലാൽ ശരിക്കും ആ പാട്ടിൽ അഴിഞ്ഞാടുകയായിരുന്നു എന്ന് പറയാം. രാത്രിയിൽ ആയിരുന്നു അതിന്റെ ഷൂട്ടിംഗ്. മാനിനെ നിഴലിൽ കാണിക്കുന്നതും, വടി വെച്ച് കാണിക്കുന്ന സീനുമൊക്കെ ഇന്നും ആളുകളുടെ മനസ്സിൽ ഉണ്ടാകും.”
മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു സാഗർ കോട്ടപ്പുറം.













Discussion about this post