പാകിസ്താനിലെ ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം നടത്തുന്നതിനെതിരെ ശബ്ദമുയർത്തിയ ഹിന്ദു മനുഷ്യാവകാശ പ്രവർത്തകൻ ശിവ കച്ചിക്കെതിരെ വധഭീഷണി. തീവ്ര ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ തെഹ്‌രീക്-ഇ-ലബ്ബൈക് പാകിസ്താൻ (സർഹിന്ദി ഗ്രൂപ്പ്) തനിക്കെതിരെ വധശിക്ഷാ വിധി (ഫത്വ) പുറപ്പെടുവിച്ചിരിക്കുകയാണെന്നും ഏതുനിമിഷവും താൻ കൊല്ലപ്പെട്ടേക്കാമെന്നും അദ്ദേഹം വെളിപ്പെടുത്തി. എക്സിലൂടെ (X) പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പാകിസ്താനിലെ നരകതുല്യമായ സാഹചര്യത്തെക്കുറിച്ച് ശിവ കച്ചി ലോകത്തോട് വിളിച്ചുപറഞ്ഞത്. “സമാധാനപരമായി പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് ഞാൻ. മതഭ്രാന്തിനും അനീതിക്കും എതിരെ സംസാരിച്ചതാണ് ഞാൻ ചെയ്ത കുറ്റം. ഭരണകൂടം നോക്കിനിൽക്കെ തീവ്രവാദികൾക്ക് വധഭീഷണി മുഴക്കാമെങ്കിൽ പാകിസ്ഥാനിൽ ഒരു പൗരനും സുരക്ഷിതനല്ലെന്ന് ശിവ കച്ചി വ്യക്തമാക്കി.
തനിക്കോ തന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം പാകിസ്താൻ സർക്കാരിനായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.മൈനോറിറ്റി റൈറ്റ്‌സ് ഓർഗനൈസേഷനായ ‘ദരാവർ ഇത്തേഹാദിന്റെ’ സ്ഥാപകനും ചെയർമാനുമാണ് ശിവ കച്ചി. സിന്ധ് പ്രവിശ്യയിൽ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുന്നതിനെതിരെ നിരന്തരം പോരാടുന്ന വ്യക്തിയാണദ്ദേഹം.
ടിഎൽപി (TLP) സർഹിന്ദി ഗ്രൂപ്പിലെ മതമൗലികവാദികൾ തന്നെ ‘ഇസ്‌ലാം വിരുദ്ധൻ’ എന്നും ‘രാജ്യദ്രോഹി’ എന്നും മുദ്രകുത്തി പരസ്യമായി വധഭീഷണി മുഴക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പാക് ഫെഡറൽ ഗവൺമെന്റിനും സിന്ധ് പോലീസിനും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഇസ്‌ലാമിസ്റ്റുകളുടെ ക്രൂരതകൾക്ക് ഭരണകൂടം കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ശിവ കച്ചി വീഡിയോ പങ്കുവെച്ച സിന്ധിലെ ഉമർകോട്ട് ജില്ല പാകിസ്താനിലെ ഏക ഹിന്ദു ഭൂരിപക്ഷ ജില്ലയാണ് (ഏകദേശം 52%). പാകിസ്താനിലെ 94 ശതമാനം ഹിന്ദുക്കളും താമസിക്കുന്നത് സിന്ധിലാണ്. എന്നാൽ ഇവിടെപ്പോലും ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഈ സംഭവം തെളിയിക്കുന്നു. 2025 നവംബറിൽ മാത്രം നിരവധി ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മുസ്ലീം പുരുഷന്മാർക്ക് വിവാഹം കഴിച്ചു നൽകി.ഹിന്ദുക്കളും ക്രിസ്ത്യാനികളും അഹമ്മദീയരും പാകിസ്താനിൽ രണ്ടാം തരം പൗരന്മാരായാണ് ജീവിക്കുന്നത്.













Discussion about this post