ഓസ്ലോ : നൊബേൽ സമ്മാന വിവാദത്തിന് പിന്നാലെ നോർവേ പ്രധാനമന്ത്രിക്ക് കത്തെഴുതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത തനിക്കില്ലെന്നും സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിക്കാത്തതിനാൽ ഇനി അമേരിക്കൻ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ട്രംപ് കത്തിൽ സൂചിപ്പിക്കുന്നു. ഗ്രീൻലാൻഡിനുമേലുള്ള ഡെൻമാർക്കിന്റെ പരമാധികാരത്തെയും ട്രംപ് കത്തിൽ ചോദ്യം ചെയ്തിട്ടുണ്ട്.
“8 യുദ്ധങ്ങൾ അവസാനിപ്പിച്ചതിന് ശേഷവും നിങ്ങളുടെ രാജ്യം എനിക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത് കണക്കിലെടുക്കുമ്പോൾ, സമാധാനത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ട ബാധ്യത എനിക്കില്ല, സമാധാന ചിന്ത എപ്പോഴും എന്റെ ഉള്ളിൽ ഉണ്ടായിരിക്കുമെങ്കിലും, ഇപ്പോൾ അമേരിക്കയ്ക്ക് നല്ലതും ഉചിതവുമായത് എന്താണെന്ന് ആണ് ഞാൻ ചിന്തിക്കുന്നത്. ഡെൻമാർക്കിന് ആ ഭൂമി റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ സംരക്ഷിക്കാൻ കഴിയില്ല, എന്നിട്ടും അവർക്ക് എന്തിനാണ് ‘ഉടമസ്ഥാവകാശം’? എഴുതപ്പെട്ട രേഖകളൊന്നുമില്ല, നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ബോട്ട് അവിടെ വന്നിറങ്ങിയിരുന്നു എന്ന് മാത്രം. നാറ്റോ സ്ഥാപിതമായതിനുശേഷം മറ്റേതൊരു വ്യക്തിയേക്കാളും കൂടുതൽ കാര്യങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ നാറ്റോ അമേരിക്കയ്ക്കായി എന്തെങ്കിലും ചെയ്യണം. ഗ്രീൻലാൻഡിന്റെ പൂർണവും സമ്പൂർണവുമായ നിയന്ത്രണം അമേരിക്കക്ക് ലഭിച്ചില്ലെങ്കിൽ ലോകം സുരക്ഷിതമായിരിക്കില്ല,” എന്ന് ട്രംപ് നോർവേ പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വ്യക്തമാക്കുന്നു.













Discussion about this post