മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിലേയ്ക്ക് തമിഴ്നാട്ടിൽ നിന്നും പുറപ്പെട്ടിരുന്ന ശ്രീചക്ര രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ തിരുമൂർത്തിമലയിൽനിന്നും പുറപ്പെടേണ്ടതായ മഹാമേരു/ശ്രീചക്ര രഥയാത്രക്കാണ് തമിഴ്നാട് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്തും സമാധാനപരമായി നടക്കുന്ന ഒരു നദീപൂജയായ മഹാമാഘത്തെ തടയാനായി കേരള, തമിഴ്നാട് സർക്കാരുകൾ നടത്തുന്ന ശ്രമങ്ങളെ വിമർശിച്ചുകൊണ്ട് ശ്രീ. ജയരാജ് മിത്ര ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഈ സർക്കാർസംവിധാനങ്ങൾ ആരുടെ പാവകളായാണ് പ്രവർത്തിയ്ക്കുന്നതെന്ന് അദ്ദേഹം ചോദ്യമുന്നയിക്കുന്നു.
ജയരാജ് മിത്ര ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്,
രഥയാത്ര നിരോധിച്ചു.
മഹാമാഘമഹോത്സവത്തിലേയ്ക്ക് തമിഴ്നാട്ടിലെ തിരുമൂർത്തിമലയിൽനിന്നും പുറപ്പെടേണ്ടതായ മഹാമേരു/ശ്രീചക്ര രഥയാത്ര തമിഴ്നാട് സർക്കാർ തടഞ്ഞിരിയ്ക്കുന്നു.
കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ?
ഈ സർക്കാർസംവിധാനങ്ങൾ ആരുടെ പാവകളായാണ് പ്രവർത്തിയ്ക്കുന്നത്?
തുടങ്ങിയവയൊക്കെ ചിന്തിയ്ക്കേണ്ടവർക്ക് ചിന്തിയ്ക്കാം.
തീർത്തും സമാധാനപരമായി നടക്കുന്ന ഒരു നദീപൂജയാണ് മഹാമാഘം എന്ന മഹോത്സവം.
ഒരു കാലത്ത്, പരമ്പരകൾ ഒത്തുകൂടിയ നദീതടത്തിലെ സാംസ്ക്കാരികോത്സവം.
മാഘമകമോ
മഹാമകമോ പറഞ്ഞുപറഞ്ഞാണ് മാമാങ്കമെന്ന വാക്കുണ്ടാകുന്നത്.
ഇതൊന്നുമല്ല കേരളം എന്നും ;
മാമാങ്കം എന്നത് വെട്ടും കുത്തും ചാവലും ചില്ലറക്കച്ചവടവുമാണ് എന്നും സ്ഥാപിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന അനേകർ ഇവിടെയുണ്ട്.
സ്വന്തം നാട്ടിലുള്ള നല്ലതെല്ലാം കെട്ടതാണെന്നും അന്യനാട്ടിലെ ദുർഗന്ധം വമിയ്ക്കുന്ന ജീർണ്ണതകളെല്ലാം കേമമാണെന്നും കരുതുന്ന കുറേ പേർ.
ഇവർ സമൂഹത്തിലും ചരിത്രത്തിലും കലർത്തിയ കള്ളങ്ങൾ പൊളിഞ്ഞുവീഴാൻ തുടങ്ങിക്കഴിഞ്ഞു.
യഥാർത്ഥ മാമാങ്കം എന്നത് മഹാമാഘമകം ആണ് എന്ന് സമൂഹം തിരിച്ചറിഞ്ഞാൽ; പിന്നെ നടക്കുന്ന ഗവേഷണങ്ങളിലും അന്വേഷണങ്ങളിലും പുറത്തുവരാൻ പോകുന്ന അട്ടിമറികളുടെ കാര്യങ്ങൾ ചെറുതല്ല.
അതുകൊണ്ടുതന്നെ അവസാന ശ്രമം എന്ന നിലയ്ക്ക്,
ആദ്യം കേരളസർക്കാർ വക ഒരു സ്റ്റോപ്പ് മെമ്മോ.
അതിൽ ഒട്ടും പതറാതെ മഹോത്സവം മുന്നോട്ടുപോയപ്പോൾ,
ഇതാ വരുന്നു തമിഴ്നാടിൻ്റെ രഥയാത്രാ നിരോധനം.
ആര് തടഞ്ഞാലും ഇത് പറഞ്ഞ പ്രകാരം, പറഞ്ഞ സമയത്ത്, പറഞ്ഞ സ്ഥലത്ത് നടക്കും; അഥവാ, നടത്തും എന്ന് മഹാമണ്ഡലേശ്വർ പറഞ്ഞതാണ്.
അതുകൊണ്ട് ഹിന്ദുവിൻ്റെ ഈ ധാർമ്മികസംഗമത്തിൽ ഒരു തുള്ളിയായി ചേർന്ന്,
ഈ വിരാട് രൂപത്തെ അനുഭവിയ്ക്കാനും അനുഭവിപ്പിയ്ക്കാനും,
അപ്രകാരം സ്വയം ആനന്ദത്തിലേയ്ക്കുയരാനും ആഗ്രഹിയ്ക്കുന്നവർ തിരുനാവായയിലെത്തുക.
പരമ്പരയുടെ ധാർമ്മികമൂല്യങ്ങളോട് ചേരുക.
ധർമ്മത്തിനൊപ്പം,
ഭാരതത്തിനൊപ്പം.
ജയരാജ് മിത്ര










Discussion about this post