മേഖലയിൽ പിരിമുറുക്കം വർദ്ധിക്കുന്നതിനിടെ ഇറാനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ മുതിർന്നാൽ, ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അത്ര ശക്തമായ പ്രഹരം നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ (Knesset) സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണവിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് ഇറാനിൽ ഉണ്ടായ ചോരക്കളിയെ ഇസ്രായേൽ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഇറാൻ ഒരു തെറ്റ് ചെയ്യുകയും ഇസ്രായേലിനെ ആക്രമിക്കുകയും ചെയ്താൽ, അവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ശക്തിയോടെ ഞങ്ങൾ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.”ഇറാന്റെ ഭാവി എന്താണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല, പക്ഷേ അത് ഒരിക്കലും പഴയതുപോലെയാകില്ല,” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വ്യവസായമോ ആണവ പദ്ധതിയോ പുനർനിർമ്മിക്കാൻ അനുവദിക്കില്ലെന്ന് ഇസ്രായേലും ട്രംപ് ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘ഗാസ ബോർഡ് ഓഫ് പീസ്’ സമിതിയിലേക്ക് ഭാരതത്തെ ക്ഷണിച്ചു. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിനെതിരെ ഡൊണാൾഡ് ട്രംപ് നൽകിയ മുന്നറിയിപ്പിന് പിന്നാലെ, അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ (USS Abraham Lincoln) മിഡിൽ ഈസ്റ്റിലേക്ക് തിരിച്ചു. നിലവിൽ മലാക്ക കടലിടുക്ക് പിന്നിട്ട ഈ പടക്കപ്പൽ സന്നാഹം ഏതാനും ദിവസങ്ങൾക്കുള്ളിൽ അറബിക്കടലിലെത്തും.സമാധാനപരമായ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് തുടർന്നാൽ ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് ആവർത്തിച്ചു.












Discussion about this post