തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ ശല്യത്തിന് ആശ്വാസമാകുന്നു. കോർപ്പറേഷനിലെ വിവിധ മേഖലകളിൽ നിന്നും തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റുന്ന നടപടി ആരംഭിച്ചു. തെരുവ് നായ്ക്കളെ ഷെൽട്ടറിൽ അടയ്ക്കുന്നതിൻ്റെ ഭാഗമായി ഇന്ന് രാവിലെ കൊടുങ്ങാനൂർ വാർഡിലെ ആശുപത്രി, സ്കൂൾ പരിസരത്തുള്ളവയെ കോർപ്പറേഷൻ ഡോഗ് സ്‌ക്വാഡ് പിടികൂടി ഷെൽട്ടറിലേക്ക് മാറ്റിയതായി മേയർ വി വി രാജേഷ് അറിയിച്ചു.
വാഗ്ദാനങ്ങൾ നടപ്പിലാക്കി ഞങ്ങൾ മുന്നോട്ടു പോവുകയാണെന്ന് മേയർ അറിയിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ വർഷങ്ങളായി വലിയതോതിലുള്ള തെരുവ് നായ ശല്യമാണ് അനുഭവപ്പെട്ടിരുന്നത്. തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് ജനങ്ങൾ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായ ഭരണസമിതി യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നുതന്നെ തെരുവ് നായ ശല്യം അവസാനിപ്പിക്കും എന്നായിരുന്നു. ഒടുവിൽ ജനങ്ങൾ ബിജെപിയെ അധികാരത്തിലേറ്റിയപ്പോൾ തെരുവ് നായ ശല്യം അവസാനിപ്പിക്കുന്നതിന്‍റെ ആദ്യഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.











Discussion about this post