‘സ്റ്റാർട്ടപ്പ് ഇന്ത്യ’ പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിൽ, ഇന്ത്യൻ സംരംഭകർക്ക് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കേവലം മത്സരങ്ങളിൽ പങ്കെടുക്കുക എന്നതിലുപരി, ആഗോളതലത്തിൽ നേതൃത്വം നൽകാൻ സ്റ്റാർട്ടപ്പുകൾക്ക് കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അതെ ചടങ്ങിൽ അദ്ദേഹത്തെ സാക്ഷിയാക്കി സ്റ്റാർട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ ഗുണം കിട്ടി ഇന്ന് കോടികളുടെ ബിസിനസ്സ് സംരഭം നടത്തുന്ന ദേവിക ചന്ദ്രശേഖരൻ നടത്തിയ പ്രസംഗം വൈറലായി കഴിഞ്ഞു. വളരെ സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന ദേവിക എന്താണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ തന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്ന് വിശദീകരിച്ചു, അവരുടെ വാക്കുകൾ ഇങ്ങനെ:
“അമ്മയും സഹോദരനും അടങ്ങുന്ന സാധാരണ കുടുംബമായിരുന്നു എന്റേത്. കൃഷി തൊഴിലായി സ്വീകരിക്കുന്ന ഞങ്ങൾക്ക് കൃഷി എന്നത് വെറുമൊരു ജോലിയായിരുന്നില്ല. കൃഷിയായിരുന്നു ഞങ്ങളുടെ ജീവിതം. മണ്ണിനെ വിശ്വസിക്കുക, നന്നായി അധ്വാനിക്കുക ശേഷം ഫലത്തിൽ വിശ്വസിക്കുക എന്നതായിരുന്നു ഞങ്ങൾ സ്വീകരിച്ചുപോന്നിരുന്ന തത്വം. സംരഭകത്വം എന്നത് ഞങ്ങളുടെ രക്തത്തിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ പല കുടുംബങ്ങളിലും കണ്ടുവരുന്നത് പോലെ ഞങ്ങളും ആഗ്രഹിച്ചത് സ്ഥിരതയുള്ള ജീവിതവും നല്ല വിദ്യാഭ്യാസവും മാത്രമായിരുന്നു.”
” അതിനാൽ തന്നെ ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുക എന്നത് സ്വപ്നത്തിൽ ഉള്ള കാര്യമായിരുന്നില്ല. എന്നാൽ 2018 ൽ കേരളത്തിൽ ഉണ്ടായ പ്രളയം ഞങ്ങളുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടാക്കി. ഞങ്ങളുടെ കൃഷി സ്ഥലത്തിലും നാശമുണ്ടായി. എന്റെ സഹോദരൻ ദേവൻ ചന്ദ്രശേഖരനും ഞാനും കൃഷിക്കാർ അനുഭവിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. യഥാർത്ഥ പ്രശ്നം വിളനാശവും സസ്യ പരിചരണ രീതിയുമാണ് എന്ന് ഞങ്ങൾ മനസിലാക്കി. ആ സമയം ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു, ഞങ്ങൾ ഉണർന്ന് പ്രവർത്തിച്ചേ മതിയാകൂ. എയറോണോട്ടിക്കൽ എഞ്ചിനീയറായ ദേവൻ സാങ്കേതിക വശങ്ങൾ നോക്കിയപ്പോൾ ഇലക്ട്രിക്കൽ എഞ്ചിനീയറായ ഞാൻ ബാക്കി പ്രവർത്തങ്ങൾ നടത്തി. ഞങ്ങളുടെ പ്രവർത്തങ്ങൾക്കൊടുവിൽ ഞങ്ങൾ രണ്ട് ഡ്രോണുകൾ ഉണ്ടാക്കി, വിളകളുടെ പ്രശ്നങ്ങൾ പഠിക്കാൻ നിരീക്ഷ് എന്ന ഡ്രോണും അതിന്റെ പ്രശ്ന പരിഹാരത്തിനായി ഫിയ എന്ന ഡ്രോണും. ”
“ശേഷം ഞങ്ങളുടെ കൃഷി സ്ഥലത്തും ചേർന്നുള്ള ആളുകളുടെ കൃഷി സ്ഥലങ്ങളിലും അതിന്റെ പരീക്ഷണം നടത്തി, പരീക്ഷണം വിജയിച്ചു. ചിലവിൽ കുറവ് വരുത്തി ലാഭം ഉണ്ടാക്കാൻ ആ കർഷകർക്ക് ഒകെ സാധിച്ചു. ഡ്രോൺ പരീക്ഷണം വിജയിച്ചതോടെ ഈ ആശയം കൂടുതലായി ആളുകളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് നിക്ഷേപകരെ ആവശ്യമായിരുന്നു. എന്നാൽ ആരും അത്രയും പണം മുടക്കാൻ തയാറാകാതെ വന്നതോടെ ഞങ്ങൾ സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങാൻ തീരുമാനിച്ചു. 2020 ൽ കമ്പനി തുടങ്ങിയെങ്കിലും ബാങ്കുകൾ പലതും ഞങ്ങളുടെ ഈ പ്രോജക്ടിനെ സഹായിച്ചില്ല, ഞങ്ങൾ ഉദ്ദേശിക്കുന്ന പണം നൽകുക റിസ്ക്ക് ആണെന്നായിരുന്നു അവരുടെ വാദം. കൂടാതെ കോവിഡ് സമയവും. അപ്പോഴാണ് സ്റ്റാർട്ടപ്പ് ഇന്ത്യ വഴി ഞങ്ങൾക്ക് ഗ്രാൻഡ് കിട്ടിയത്. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം വഴി ഞങ്ങൾക്ക് സാമ്പത്തിക തുക കിട്ടി. ഇന്ന് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങളുടെ കമ്പനി ഇന്ന് ഡിജിസിഎ സർട്ടിഫിക്കറ്റ് ഉള്ള ഡ്രോണുകൾ നിർമിക്കുന്നു. 10 ലക്ഷം രൂപ ലോണിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ ഞങ്ങളുടെ കമ്പനി ഇന്ന് 10 കോടി രൂപ വിറ്റുവരവുള്ള കമ്പനിയായി മാറി കഴിഞ്ഞു. ഞങ്ങളുടെ കീഴിൽ ഇന്ന് 40 ആളുകൾ ജോലി ചെയ്യുന്നുണ്ട്. ഇന്ന് രാജ്യത്തെ 10000 കണക്കിന് കർഷകരുമായി ചേർന്ന് ഞങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിലും, തമിഴ്‌നാട്ടിലും, കർണാടകത്തിലും ഉള്ള ആളുകളാണ് അവർ.”
” ഇത് കൂടാതെ ആഫ്രിക്കയിലേക്കും യൂറോപ്പിലും ഒകെ ഞങ്ങള് ഡ്രോണുകൾ കയറ്റിവിടുന്നു. ഞങ്ങളുടെ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. അടുത്ത 5 വർഷത്തേക്ക് ഞങ്ങൾക്ക് ചില സ്വപ്‌നങ്ങൾ ഉണ്ട്. നമ്മുടെ പ്രധാനമത്രിയുടെ ദീർഘമായ ദർശനം ഞങ്ങളെ പോലെ ഉള്ള ഒരുപാട് യുവ സംഭ്രഭകർക്ക് ഏറെ പ്രചോദനം ആണ്. വികസിത് ഭാരത് 2047 ഞങ്ങളെ പോലെ ഉള്ള സംരംഭകർ വഴി നടപ്പിലാകും, സാധാരണകരയിട്ടുള്ള ആളുകളുടെ ജീവിതവുമായി ഞങ്ങൾ ബന്ധപ്പെട്ട് കിടക്കുകയാണല്ലോ. ഞങ്ങളെ പോലെ ഉള്ള ആളുകളെ സ്വപ്നം കാണാൻ മനോഹരമായ ഈ പദ്ധതിയൊരുക്കിയ നമ്മുടെ പ്രധാനമന്ത്രിക്ക് നന്ദി” പ്രസംഗത്തിന് ഒടുവിൽ വമ്പൻ കൈയടിയാണ് ഈ കൊച്ചുമിടുക്കിക്ക് പ്രധാനമത്രി അടക്കമുള്ളവർ നൽകിയത്.
ഭാരതത്തെ തൊഴിൽ അന്വേഷകരുടെ രാജ്യത്തുനിന്ന് തൊഴിൽ ദാതാക്കളുടെ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ജനുവരി 16-ന് തുടക്കം കുറിച്ച ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ (Startup India) പദ്ധതി പത്താം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ സാമ്പത്തികവും നൂതനവുമായ വളർച്ചയുടെ നട്ടെല്ലായി ഈ പദ്ധതി ഇതിനകം മാറിക്കഴിഞ്ഞു.











Discussion about this post