പ്രയാഗ്‌രാജിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നുവീണു ; അപകടം കെ പി കോളേജിന് സമീപം
ലഖ്‌നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വ്യോമസേനാ പരിശീലന വിമാനം തകർന്നുവീണു. കെപി ഇന്റർ കോളേജിന് സമീപമാണ് വിമാനം തകർന്നുവീണത്. പറക്കുന്നതിനിടയിൽ പെട്ടെന്ന് ബാലൻസ് തെറ്റിയതായി കാണപ്പെട്ട പരിശീലന വിമാനം കെ പി കോളേജിന് സമീപത്തെ കുളത്തിലേക്ക് ആണ് തകർന്നു വീണത്.
ഇന്ത്യൻ വ്യോമസേനയുടെ മൈക്രോലൈറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ചുനേരം വായുവിൽ വട്ടമിട്ടു പറഞ്ഞതിനുശേഷം പരിശീലന വിമാനം ജലാശയത്തിൽ ഇടിച്ചിറക്കുകയായിരുന്നു എന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. വിമാനത്തിൽ രണ്ട് സൈനികർ ഉണ്ടായിരുന്നു. ഇരുവരും സുരക്ഷിതരാണെന്ന് വ്യോമസേന ഉദ്യോഗസ്ഥർ അറിയിച്ചു.











Discussion about this post