ലഖ്‌നൗ : അൽ ഖ്വയ്ദ സ്ലീപ്പർ സെല്ലുമായി അടുത്ത ബന്ധമുള്ള യുവാവിനെ കണ്ടെത്താനായി തിരച്ചിൽ ശക്തമാക്കി ഉത്തർപ്രദേശ് പോലീസ്. മീററ്റിലെ ബനിയപ്പാറ സ്വദേശിയായ ഉസൈദിനെയാണ് പോലീസ് തേടുന്നത്. യുപി എടിഎസും ജമ്മു കശ്മീർ പോലീസും ഇയാളുടെ വീട്ടിൽ റെയ്ഡ് നടത്തി. ഇയാൾക്കെതിരായി വാട്‌സ്ആപ്പ് ചാറ്റുകളും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
യുവാവിന് ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് എടിഎസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ അൽ ഖ്വയ്ദ സ്ലീപ്പർ സെല്ലുമായി ബന്ധപ്പെട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് കണ്ടെത്തി. ഉസൈദിന്റെ രണ്ട് സഹോദരന്മാരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. നവംബർ മാസത്തിൽ ഉസൈദ് ജമ്മുവിലേക്ക് പോയതായി അന്വേഷണത്തിൽ വ്യക്തമായി. ഈ സമയത്ത്, അദ്ദേഹത്തിന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ച് സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുള്ളതായാണ് പോലീസ് വ്യക്തമാക്കുന്നത്.












Discussion about this post