ന്യൂഡൽഹി : അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചതിന്റെ പേരിൽ പിടികൂടിയ മത്സ്യത്തൊഴിലാളികളെ പരസ്പരം കൈമാറി ഇന്ത്യയും ബംഗ്ലാദേശും. 151 മത്സ്യത്തൊഴിലാളികൾ ആണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്. ഇവരിൽ 23 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും 128 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളുമാണ് ഉൾപ്പെടുന്നത്. പിടികൂടിയ ഒരു കപ്പലും തിരിച്ചയക്കാൻ ധാരണയായി.
ഇരു രാജ്യങ്ങളുടെയും സമുദ്രാതിർത്തിയിലെ മാനുഷികവും ഉപജീവനപരവുമായ ആശങ്കകൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംയുക്തമായി ഈ നടപടിയെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശിൽ തടവിൽ കഴിയുന്ന വേളയിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഇന്ത്യൻ ഹൈക്കമ്മീഷൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ 2025 ജനുവരിയിലും ഡിസംബറിലുമായി ഇന്ത്യാ ഗവൺമെന്റ് 142 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശിൽ നിന്നും മോചിപ്പിക്കുകയും 128 ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികളെ വിട്ടയക്കുകയും ചെയ്തിരുന്നു.











Discussion about this post