ഇന്ത്യയ്ക്ക് വെനിസ്വേലൻ ക്രൂഡ് ഓയിൽ വാഗ്ദാനം ചെയ്ത് അമേരിക്ക. വെനിസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് പുനരാരംഭിക്കാൻ ഇന്ത്യയ്ക്ക് ഉടൻ അനുമതി നൽകുമെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം ജനുവരി 3-ന് അമേരിക്കൻ സൈന്യം വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതോടെ ലത്തീൻ അമേരിക്കൻ രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വന്നു. നിലവിൽ വെനിസ്വേലയിലെ എണ്ണ ശേഖരത്തിന്മേൽ അമേരിക്കയ്ക്ക് നേരിട്ടുള്ള നിയന്ത്രണം ലഭിച്ചതായാണ് സൂചന.
അതേസമയം പടിഞ്ഞാറൻ ഏഷ്യയിലെയും തെക്കേ അമേരിക്കയിലെയും മറ്റ് വിപണികളിൽ നിന്നും ഇന്ത്യ ഇതിനകം തന്നെ കൂടുതൽ എണ്ണ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്.













Discussion about this post