Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഫുട് വർക്കില്ല, ആത്മവിശ്വാസമില്ല; സഞ്ജുവിന്റെ പിഴവുകൾ എണ്ണിപ്പറഞ്ഞ് മുൻ താരം; ലോകകപ്പ് ഇലവനിൽ സ്ഥാനമില്ലെന്ന് പ്രവചനം

by Brave India Desk
Feb 1, 2026, 10:49 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരത്ത് നടന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന പോരാട്ടം ഇന്ത്യൻ ക്രിക്കറ്റിലെ നിർണ്ണായകമായ പല ചോദ്യങ്ങൾക്കും ഉത്തരമായിരിക്കുകയാണ്. സഞ്ജു സാംസണിന്റെ ലോകകപ്പ് മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് ഇഷാൻ കിഷൻ തന്റെ കരിയറിലെ ആദ്യ ടി20 സെഞ്ച്വറി (103 റൺസ്) ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കുറിച്ചതോടെ, ഇന്ത്യൻ ബാറ്റിംഗ് നിരയെക്കുറിച്ച് സുനിൽ ഗാവസ്കർ നടത്തിയ നിരീക്ഷണം ഇപ്പോൾ ചർച്ചയാകുന്നു.

സഞ്ജു സാംസണ് സെലക്ഷൻ കമ്മിറ്റി മതിയായ അവസരങ്ങൾ നൽകിയെന്നും എന്നാൽ അത് മുതലാക്കാൻ താരത്തിന് കഴിഞ്ഞില്ലെന്നും സുനിൽ ഗാവസ്കർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു. പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഉയർന്ന സ്കോർ 24 റൺസ് മാത്രം.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

സെഞ്ച്വറി നേടിയതോടെ ഇഷാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. ഈ പരമ്പരയിൽ 215 റൺസുമായി സൂര്യകുമാറിന് പിന്നിൽ റൺവേട്ടയിൽ രണ്ടാമനാണ് ഇഷാൻ. പരിക്കിൽ നിന്ന് മുക്തനായി തിലക് വർമ്മ തിരിച്ചെത്തുന്നതോടെ സഞ്ജു പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താകുമെന്ന് ഗാവസ്കർ ഉറപ്പിച്ചു പറഞ്ഞു.

രേഖകളിൽ സഞ്ജുവായിരുന്നു വിക്കറ്റ് കീപ്പറെങ്കിലും അവസാന മത്സരത്തിൽ ഇഷാൻ കിഷൻ ഗ്ലൗസ് അണിഞ്ഞത് ഒരു വലിയ മാറ്റത്തിന്റെ സൂചനയായാണ് ഗാവസ്കർ കാണുന്നത്. ഫെബ്രുവരി 7-ന് അമേരിക്കയ്‌ക്കെതിരെ നടക്കുന്ന ലോകകപ്പിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ പ്ലെയിംഗ് ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച ഇഷാൻ കിഷന്റെ മികവ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിലും പ്രകടമാണ്. സഞ്ജു സാംസന്റെ കരിയറിൽ ഇത് മറ്റൊരു ഇടവേളയാകുമ്പോൾ, ഇഷാൻ കിഷൻ ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരസാന്നിധ്യമായി മാറുകയാണ്.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ സീനിയർ ടീമിന് ഒരേയൊരു ഔദ്യോഗിക വാം-അപ്പ് മത്സരം മാത്രമാണുള്ളത്. ഫെബ്രുവരി 4 ന് ദക്ഷിണാഫ്രിക്ക എതിരാളികളാകുന്ന ഈ പോരിൽ തിലക് വർമ്മ പരിക്കിൽ നിന്ന് മുക്തനായി  തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ സഞ്ജു സാംസണ് പ്ലെയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാനുള്ള അവസാന സാധ്യതയാണിത്.

Tags: bccisanju samson
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

പരീക്ഷയോ അതോ പ്രഹസനമോ? 100-ൽ 54 ചോദ്യങ്ങൾക്കും ഉത്തരം ഓപ്ഷൻ ‘ബി’; റിസർച്ച് ഓഫീസർ പരീക്ഷയിൽ ചാറ്റ് ജിപിടി തന്ത്രമെന്ന് ഉദ്യോഗാർത്ഥികൾ, പരാതി പ്രവാഹം

പി.എസ്.സിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ക്രൈംബ്രാഞ്ച്, ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

2003-ന് ശേഷമുള്ള ഏറ്റവും വലിയ സൈനിക നീക്കം; മിഡിൽ ഈസ്റ്റിലേക്ക് 9,000 യു.എസ് സൈനികർ; മൂന്ന് വിമാനവാഹിനി കപ്പലുകൾ നിലയുറപ്പിക്കും

ഹൂതികൾക്കെതിരെ യു.എസ് തിരിച്ചടിക്ക്? സൈനികനടപടിയിൽ പങ്കാളിയാകുന്നത് പരിഗണനയിലെന്ന് ട്രംപ്

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies