തനിക്ക് നേരെയുണ്ടായ ആരോപണങ്ങളിൽ ആദ്യമേ പ്രതികരിക്കാതെ ഇരുന്നതാണ് തനിക്ക് പറ്റിയ പിഴവെന്ന് ലെെംഗികാരോപണകേസിൽ നടപടികൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഒരു സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുലിൻ്റെ ഈ തുറന്നുപറച്ചിൽ. നിങ്ങൾ കേട്ടതും അറിഞ്ഞതും സത്യത്തിൻ്റെ 10 ശതമാനം പോലുമില്ലെന്ന് എംഎൽഎ പറയുന്നു. തനിക്കെതിരെ ഉയർന്നത് അർദ്ധസത്യങ്ങളാണെന്നും രാഹുൽ അവകാശപ്പെട്ടു. തനിക്കെതിരെ ഉയർന്നത് ഗൂഢാലോചനയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു.
രാജ്യത്തെ നിയമത്തിന് വിരുദ്ധമായി ഇത് വരെ ഒന്നും ചെയ്തിട്ടില്ല. ഇന്നത്തെ ദിവസം വരെ ഏതെങ്കിലുമൊരു സ്ത്രീയെ അവരുടെ അനുവാദമോ താത്പര്യമോ ഇല്ലാതെ ബാട് ടച്ച് പോട്ടെ ഷെയ്ക്ക് ഹാൻഡ് പോലും കൊടുത്തിട്ടില്ല. അത്തരം ധാർമ്മിതകളൊക്കെ വച്ച് പുലർത്തുന്നയാളാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളിൽ അധാർമ്മികമായി എന്തെങ്കിലും ചെയ്തുവെന്നോ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തുവെന്നോ തനിക്ക് അഭിപ്രായമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി.
ഈ കേസുമായി ബന്ധപ്പെട്ട് ജയിൽ പോകില്ലെന്ന് ഉറപ്പിച്ചത് കൊണ്ടാണ് ഒളിവിൽ പോയതെന്നും താൻ ഒളിവിൽ പോകേണ്ടെ കുറ്റം ചെയ്തെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു








