Tuesday, October 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്താൻ്റെ നെഞ്ചുപിളർന്ന് ബലൂച് പെൺകുട്ടികൾ: വിറപ്പിച്ച് ‘ഓപ്പറേഷൻ ഹെറോഫ് 2.0’; സുരക്ഷാ കോട്ടകൾ തകർത്തെറിഞ്ഞ് ബിഎൽഎ!

by Brave India Desk
Feb 3, 2026, 12:42 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ തകർച്ചയുടെ വക്കിലെന്ന് തെളിയിക്കുന്ന വാർത്തകളാണ് കഴിഞ്ഞ 40 മണിക്കൂറിനുള്ളിൽ പുറത്തുവരുന്നത്. ബലൂചിസ്ഥാൻ്റെ മോചനത്തിനായി പോരാടുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) നടത്തിയ ‘ഓപ്പറേഷൻ ഹെറോഫ് 2.0’ (Operation Herof) പാക് സൈന്യത്തിന് കനത്ത അടിയായിരിക്കുകയാണ്. 84-ലധികം പാക് സൈനികരെ വകവരുത്തിയതായും നിരവധി പോസ്റ്റുകൾ പിടിച്ചെടുത്തതായും ബിഎൽഎ അവകാശപ്പെടുന്നു. എന്നാൽ ഈ ആക്രമണങ്ങളിൽ ലോകത്തെ ഞെട്ടിച്ചത് ബലൂച് വനിതാ പോരാളികളുടെ സാന്നിധ്യമാണ്. തോക്കേന്തിയ പുരുഷന്മാരുടെ കുത്തകയായിരുന്ന  പോരാട്ടങ്ങൾക്കിടയിൽ, പാകിസ്താൻ്റെ ഐഎസ്ഐ (ISI) ആസ്ഥാനം തകർക്കാൻ ഇത്തവണ എത്തിയത് 24 വയസ്സുകാരിയായ പെൺകുട്ടിയാണെന്നത് പാക് ഭരണകൂടത്തെ അക്ഷരാർത്ഥത്തിൽ നാണക്കേടിലാഴ്ത്തിയിരിക്കുകയാണ്

ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്തിയാണ് സ്ഥിതിഗതികൾ വിശദീകരിച്ചത്. പാക് ചാരസംഘടനയായ ഐഎസ്ഐയുടെ നുഷ്കിയിലെ ആസ്ഥാനം തകർക്കാൻ ചാവേറായി എത്തിയത് ആസിഫ മെംഗൽ എന്ന യുവതിയായിരുന്നു. തൻ്റെ 21-ാം ജന്മദിനത്തിൽ ബിഎൽഎയുടെ ‘മജീദ് ബ്രിഗേഡിൽ’ ചേർന്ന ആസിഫ, ഒരു വർഷത്തെ പരിശീലനത്തിന് ശേഷമാണ് പാക് സൈന്യത്തിന്റെ നെഞ്ചിലേക്ക് ബോംബ് കെട്ടി പാഞ്ഞുകയറിയത്. ആസിഫയെ കൂടാതെ ഹവ ബലൂച് എന്ന മറ്റൊരു യുവതിയും ഗ്വാദറിൽ പാക് സൈന്യത്തിന് നേരെ ആഞ്ഞടിച്ചു. പാക് സൈനികർക്ക് മുന്നിൽ തോക്കേന്തി ചിരിച്ചുകൊണ്ട് നിൽക്കുന്ന ഹവയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പാകിസ്താൻ എന്ന ഭീകരരാഷ്ട്രം തങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കുകയും പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി കൊല്ലുകയും ചെയ്യുന്നതിലുള്ള പകയാണ് ഇവരെ ആയുധമെടുക്കാൻ പ്രേരിപ്പിക്കുന്നത്.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

2025-ൽ മാത്രം സംഘർഷങ്ങളിൽ 74 ശതമാനം വർധനവുണ്ടായ പാകിസ്താൻ, ഇന്ന് സ്വന്തം അതിർത്തിക്കുള്ളിൽ തന്നെ യുദ്ധം ചെയ്യുകയാണ്. ചില താല്പര്യങ്ങൾ സംരക്ഷിക്കാൻ സ്വന്തം ജനതയെ അടിച്ചമർത്തുന്ന പാകിസ്താന് ബലൂച് മണ്ണിൽ ഇനി സമാധാനമുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ദശകങ്ങളായി പാക് സൈന്യത്തിന്റെ ക്രൂരതകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും ഇരയാകുന്ന ബലൂച് ജനത ഇപ്പോൾ സായുധ വിപ്ലവത്തിന്റെ പാതയിലാണ്. ചൈനയുടെ കടന്നുകയറ്റവും പാക് ഭരണകൂടത്തിന്റെ വിഭവക്കൊള്ളയും ബലൂചിസ്ഥാനെ ഒരു അഗ്നിപർവ്വതമാക്കി മാറ്റിയിരിക്കുന്നു. ആഗോളതലത്തിൽ ഒറ്റപ്പെട്ട പാകിസ്ഥാൻ, ആഭ്യന്തര കലാപങ്ങളാൽ തകരുന്ന കാഴ്ചയാണ് പുറത്തുവരുന്നത്. ഭാരതത്തിനെതിരെ ഭീകരരെ ഉപയോഗിച്ച് നിഴൽയുദ്ധം നടത്തുന്ന പാകിസ്ഥാൻ, സ്വന്തം തട്ടകത്തിൽ പെൺപോരാളികൾക്ക് മുന്നിൽ പോലും അടിയറവ് പറയുന്ന ദയനീയ അവസ്ഥയിലാണ്.

ബലൂചിസ്ഥാനിലെ സായുധ പോരാട്ടത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുന്നത് പാക് സൈന്യത്തെ വല്ലാതെ അലട്ടുന്നുണ്ട്. 2011 മുതൽ ബലൂച് വിമതർ നടത്തിയ ആത്മഹത്യാ ആക്രമണങ്ങളിൽ 350-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിൽ 15-ഓളം ആക്രമണങ്ങൾ നടത്തിയത് സ്ത്രീകളാണ്.

Tags: pakistanBaloch women
Share
Tweet
Send
Share

Latest stories from this section

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies