Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

by Brave India Desk
Jul 14, 2026, 07:01 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ കനത്ത തകർച്ചകൾക്ക് പിന്നാലെ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽ ഭിന്നത രൂക്ഷമെന്ന് മുൻ വിക്കറ്റ് കീപ്പർ താരം ദിനേഷ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ. ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ കടുത്ത അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്ലേയിംഗ് ഇലവൻ തിരഞ്ഞെടുപ്പിൽ ഇരുവരും രണ്ട് തട്ടിലാണെന്നും കാർത്തിക് ആരോപിച്ചു. ശ്രേയസ് അയ്യരുടെ നായകത്വത്തിൽ ഇറങ്ങിയ ഭാരത ടീം അയർലൻഡിനോട് 2-0 നും, തൊട്ടുപിന്നാലെ ഇംഗ്ലണ്ടിനോട് 4-0 നും ടി20 പരമ്പരകൾ പരാജയപ്പെട്ടിരുന്നു. ഈ തോൽവികൾക്ക് പിന്നാലെയാണ് മലയാളി താരം സഞ്ജു സാംസണെയും 15 കാരനായ യുവപ്രതിഭ വൈഭവ് സൂര്യവംശിയെയും പ്ലേയിങ് ഇലവനിൽ മാറി മാറി പരീക്ഷിച്ച മാനേജ്‌മെന്റിന്റെ രീതിയെ ‘കസേര കളി’ എന്ന് വിശേഷിപ്പിച്ച് കാർത്തിക് രംഗത്തെത്തിയത്. സ്കൈ സ്പോർട്സ് പോഡ്കാസ്റ്റിലാണ് കാർത്തിക് ടീമിനുള്ളിലെ ഈഗോ പോരാട്ടങ്ങളെക്കുറിച്ച് തുറന്നടിച്ചത്.

ഇംഗ്ലണ്ട് പര്യടനത്തിൽ വൈഭവ് സൂര്യവംശി ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറുമെന്ന് ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണെയാണ് ആദ്യ മത്സരത്തിൽ ഓപ്പണറായി നിലനിർത്തിയത്. എന്നാൽ അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങൾക്ക് പുറമെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിലും സഞ്ജു റൺസ് കണ്ടെത്താനാകാതെ പരാജയപ്പെട്ടതോടെ സഞ്ജുവിനെ ബെഞ്ചിലിരുത്തി. തുടർന്ന് 15 കാരൻ സൂര്യവംശിക്ക് രണ്ടാം ടി20യിൽ അരങ്ങേറാൻ മാനേജ്‌മെന്റ് അവസരമൊരുക്കുകയായിരുന്നു. എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ കടുത്ത സമ്മർദ്ദത്തിൽ വൈഭവ് സൂര്യവംശിക്കും തിളങ്ങാനാകാതെ വന്നതോടെ, ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ വീണ്ടും സഞ്ജുവിനെത്തന്നെ ഓപ്പണറായി തിരിച്ചുവിളിച്ചു. ഇത്തരം തന്ത്രശൂന്യമായ പരീക്ഷണങ്ങൾക്ക് പിന്നിൽ കോച്ചും സെലക്ടറും തമ്മിലുള്ള കടുത്ത ഈഗോ പോരാട്ടമാണെന്നാണ് കാർത്തിക്കിന്റെ വിലയിരുത്തൽ.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ചീഫ് സെലക്ടറും ഹെഡ് കോച്ചും തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് പുറത്തുനിന്ന് നോക്കുന്ന ആർക്കും എളുപ്പത്തിൽ മനസിലാകുമെന്ന് കാർത്തിക് പറഞ്ഞു. അഗാർക്കർ ഭാവിയെ മുൻനിർത്തിയുള്ള ദീർഘകാല പദ്ധതികളുമായാണ് മുന്നോട്ട് നീങ്ങുന്നത്. എന്നാൽ കളിക്കുന്ന എല്ലാ മത്സരങ്ങളും ഉടനടി ജയിക്കണമെന്ന കടുത്ത വാശിയിലാണ് ഗൗതം ഗംഭീർ. ഇതാണ് പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിലെ വലിയ ആശയക്കുഴപ്പത്തിന് കാരണമെന്നും ഇത് കളിക്കാരുടെ ആത്മവിശ്വാസത്തെ ദോഷകരമായി ബാധിക്കുമെന്നും കാർത്തിക് കൂട്ടിച്ചേർത്തു.

ഒരു ഭാഗത്ത് ടീമിനെ ദീർഘകാലത്തേക്ക് കെട്ടിപ്പടുക്കാൻ നോക്കുന്ന ചീഫ് സെലക്ടറും, മറുഭാഗത്ത് തോറ്റാൽ തൻറെയും ക്യാപ്റ്റൻറെയും പേര് ചീത്തയാകുമെന്ന് ഭയന്ന് ഉടനടി വിജയം വേണമെന്ന് വാശിപിടിക്കുന്ന കോച്ചും തമ്മിലുള്ള പോരാട്ടമാണ് നിലവിലെ യഥാർത്ഥ പ്രശ്നം. ബിസിസിഐ അടിയന്തരമായി ഇടപെട്ട് ഈ ആഭ്യന്തര തർക്കം പരിഹരിക്കേണ്ടതുണ്ടെന്ന് കാർത്തിക് വ്യക്തമാക്കി. ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത തകർച്ചയെക്കുറിച്ച് വിശദമായ റിവ്യൂ മീറ്റിംഗ് നടത്തുമെന്ന് ബിസിസിഐ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ദിനേഷ് കാർത്തിക്കിന്റെ വെളിപ്പെടുത്തൽ കൂടി പുറത്തുവന്നതോടെ വരും ദിവസങ്ങളിൽ ബിസിസിഐ ക്യാമ്പിൽ വലിയ ചർച്ചകൾക്കും നിർണ്ണായക തീരുമാനങ്ങൾക്കും ഇത് വഴിവെക്കുമെന്നുറപ്പാണ്.

Tags: bcciIndia vs England
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies