Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജനവിധി മാനിക്കൂ, പബ്ലിസിറ്റിക്ക് കോടതിയെ ഉപയോഗിക്കരുത്; ബിഹാർ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന പ്രശാന്ത് കിഷോറിന്റെ ഹർജി സുപ്രീം കോടതി തള്ളി!

by Brave India Desk
Feb 6, 2026, 12:32 pm IST
in India
Share on FacebookTweetWhatsAppTelegram

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച പ്രശാന്ത് കിഷോറിനും ജൻ സൂരാജ് പാർട്ടിക്കും കനത്ത തിരിച്ചടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളുക മാത്രമല്ല, പ്രശാന്ത് കിഷോറിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തു. ജനങ്ങൾ നിങ്ങളെ തള്ളിക്കളഞ്ഞതാണ്, ഇപ്പോൾ പബ്ലിസിറ്റിക്ക് വേണ്ടിയാണോ കോടതിയെ ഉപയോഗിക്കുന്നത് എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമർശനം ഹർജിയുമായി ബിഹാർ ഹൈക്കോടതിയെ സമീപിക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.

കഴിഞ്ഞ നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ കന്നിപ്പോരാട്ടത്തിനിറങ്ങിയ ജൻ സൂരാജ് മത്സരിച്ച 238 സീറ്റുകളിലും ദയനീയമായി പരാജയപ്പെട്ടിരുന്നു. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്നും ആരോപിച്ചാണ് പികെ കോടതിയെ സമീപിച്ചത്. ഓരോ കുടുംബത്തിലെയും ഒരു സ്ത്രീക്ക് വീതം 10,000 രൂപ സർക്കാർ വിതരണം ചെയ്തത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിനെ അട്ടിമറിച്ചുവെന്നും ഏകദേശം 25 മുതൽ 35 ലക്ഷം വരെ വനിതാ വോട്ടർമാരെ ഇത് സ്വാധീനിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിസിനസ്സ് തുടങ്ങാനെന്ന പേരിൽ നൽകിയ ഈ തുക വോട്ട് വാങ്ങുന്നതിന് തുല്യമാണെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ വാദം.

Stories you may like

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

തെരഞ്ഞെടുപ്പ് സൗജന്യങ്ങളെക്കുറിച്ചുള്ള വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും എന്നാൽ ഈ വിഷയത്തിൽ ജനതാൽപ്പര്യമുള്ളവരുടെ ഹർജികളാണ് തങ്ങൾ കേൾക്കാൻ താല്പര്യപ്പെടുന്നതെന്നും കോടതി വ്യക്തമാക്കി. എല്ലാ സീറ്റിലും പരാജയപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി പബ്ലിസിറ്റിക്ക് വേണ്ടി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ലെന്ന് കോടതി കർശനമായി പറഞ്ഞു. എൻഡിഎ സഖ്യം പണം കൊടുത്തു വോട്ട് വാങ്ങിയെന്നും ഓരോ മണ്ഡലത്തിലും കോടിക്കണക്കിന് രൂപ ഒഴുക്കിയെന്നും പികെ നേരത്തെ   ആരോപിച്ചിരുന്നു. നിതീഷ് കുമാറിന്റെ ജെഡിയു 85 സീറ്റുകൾ നേടിയത് ഇത്തരത്തിൽ പണം നൽകിയതുകൊണ്ടാണെന്നും 25 സീറ്റിലധികം അവർക്ക് ലഭിക്കില്ലായിരുന്നു എന്നുമാണ് പികെയുടെ വാദം.

തെരഞ്ഞെടുപ്പിന് മുമ്പ് വലിയ അവകാശവാദങ്ങൾ ഉയർത്തിയിരുന്ന പ്രശാന്ത് കിഷോറിന് ഒടുവിൽ നാല് ശതമാനത്തിൽ താഴെ വോട്ട് വിഹിതം മാത്രമാണ് നേടാനായത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ നാല് സീറ്റുകളിൽ ജൻ സൂരാജ് ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് പൂർണ്ണമായും തകരുകയായിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞനായി പേരെടുത്ത പികെ സ്വന്തം പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ നേരിട്ട ഈ വലിയ പരാജയം ദേശീയ രാഷ്ട്രീയത്തിലും വലിയ ചർച്ചയായിരുന്നു. കോടതിയിൽ നിന്ന് കൂടി തിരിച്ചടി നേരിട്ടതോടെ പികെയുടെ രാഷ്ട്രീയ ഭാവി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

Tags: Prashant KishorPeople Reject YouJan Suraaj
ShareTweetSendShare

Latest stories from this section

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

Discussion about this post

Latest News

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ മമതാ ബാനർജിക്ക് മുട്ടൻ പണി ; വിശദീകരണം തേടി ബാർ കൗൺസിൽ ഓഫ് ഇന്ത്യ ; എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

ജലന്ധർ ബി.എസ്.എഫ് ആസ്ഥാനത്തെ സ്ഫോടനം: സൂത്രധാരൻ പാക് ഭീകരൻ ഷഹ്സാദ് ഭട്ടി; യു.പിയിൽ നിന്നടക്കം രണ്ട് പേർ പിടിയിൽ; പിന്നിൽ വൻ ഗൂഢാലോചന!

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies