പാകിസ്താനിലെ ഇസ്ലാമാബാദിലെ അതീവ സുരക്ഷാ മേഖലയ്ക്ക് സമീപമുള്ള ഷിയാ പള്ളിയിൽവെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിക്കുന്നതിനിടെ ചാവേർ സ്വയംപൊട്ടിത്തെറിക്കുകയായിരുന്നു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. പള്ളിക്കുള്ളിൽ പ്രാർത്ഥനയിൽ മുഴുകിയിരുന്ന മനുഷ്യരുടെ ഇടയിലേക്കാണ് ഭീകരൻ മരണംവിതച്ചെത്തിയത്. സ്ഫോടനത്തിന് മുൻപ് പള്ളിയുടെ കവാടത്തിൽ കാവൽ നിന്നിരുന്ന സുരക്ഷാഉദ്യോഗസ്ഥർക്ക് നേരെ ഭീകരൻ വെടിയുതിർക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നിലഅതീവ ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ഭാരതത്തിനെതിരെ വർഷങ്ങളായി പ്രോക്സി വാർ നയിക്കുന്ന പാകിസ്താൻ , സ്വന്തം രാജ്യത്തെഭീകരവാദികളെ നിയന്ത്രിക്കാനാകാതെ ഉഴലുകയാണ്. സ്ഫോടനം നടന്ന ഉടൻ തന്നെ പതിവുപോലെപഴി ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെയും മേൽ ചാരുന്ന പാക് ഭരണകൂടത്തിന്റെ നിലപാടിനെഅന്താരാഷ്ട്ര തലത്തിൽ കടുത്ത പരിഹാസമാണ് നേരിടുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങളുടെജീവൻ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പാക് സർക്കാർ, ബസന്ത് ആഘോഷങ്ങളുടെയുംക്രിക്കറ്റിന്റെയും തിരക്കിലാണെന്ന വിമർശനവും ശക്തമായിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് (IS) ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾസൂചിപ്പിക്കുന്നത്. രാജ്യത്ത് തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങൾ പാക് സൈന്യത്തിന്റെയുംഇന്റലിജൻസിന്റെയും പരാജയമാണ് വിളിച്ചോതുന്നത്.











Discussion about this post