Thursday, February 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

by Brave India Desk
Feb 12, 2026, 12:37 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുസ്ലിം നിയമപ്രകാരം ഖുൽഅ് (Khula) വഴി വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ, ഭർത്താവിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് കണ്ണൂർ കുടുംബകോടതിയുടെ നിർണ്ണായക ഉത്തരവ്. ഇതിനുപുറമെ വിവാഹസമയത്ത് ഭർത്താവ് നൽകിയ സ്വർണ്ണാഭരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിപണി വിലയോ തിരിച്ചുനൽകണമെന്നും കോടതി വിധിച്ചു. മഹർ ഉൾപ്പെടെയുള്ള 75.524 ഗ്രാം സ്വർണമോ അല്ലെങ്കിൽ അതിന്റെ മൂല്യമായ 7,22,212 രൂപയോ നൽകാനാണ് ജഡ്ജി ആർ.എൽ. ബൈജു ഉത്തരവിട്ടത്. ചാല സ്വദേശിയായ യുവാവ് നൽകിയ ഹർജിയിലാണ് പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചത്.

2022 ജൂൺ 17-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹസമയത്ത് ന്യൂസിലൻഡിൽ ജോലി ചെയ്യുകയായിരുന്നു ഹർജിക്കാരൻ. വിവാഹത്തിന് മുൻപുണ്ടായിരുന്ന ധാരണപ്രകാരം ഭാര്യയെ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാൻ യുവാവ് എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വിസ നടപടികൾ പൂർത്തിയാക്കി വിമാന ടിക്കറ്റുകൾ വരെ എടുത്തുവെങ്കിലും അവസാന നിമിഷം യുവതി യാത്ര ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഖുൽഅ് നിയമപ്രകാരം വിവാഹബന്ധം വേർപ്പെടുത്തിയതായി യുവതി യുവാവിനെ അറിയിച്ചത്. നിയമപരമായി വേർപിരിഞ്ഞ ശേഷം യുവതി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു.

Stories you may like

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

വിവാഹത്തിനായി യുവാവ് ചെലവാക്കിയ വൻതുക കണക്കിലെടുത്താണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഒരു പെണ്ണിന് ഭർത്താവിനോടുള്ള ഇഷ്ടക്കേട് കാരണം വിവാഹമോചനം നേടാൻ ഇസ്ലാം മതം അനുവാദം നൽകുന്ന രീതിയാണ് ഖുൽഅ്. എന്നാൽ ഇത്തരത്തിൽ ഭാര്യ മുൻകൈ എടുത്ത് വിവാഹമോചനം നടത്തുമ്പോൾ ഭർത്താവിന് നൽകിയ മഹറോ മറ്റ് ആനുകൂല്യങ്ങളോ തിരികെ നൽകണമെന്ന വ്യവസ്ഥയുണ്ട്. ഈ കേസിൽ യുവാവിന്റെ വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പുകളും സാമ്പത്തിക നഷ്ടവും പരിഗണിച്ചാണ് 10 ലക്ഷം രൂപയുടെ നഷ്ടപരിഹാരവും സ്വർണ്ണവും തിരികെ നൽകാൻ കോടതി ഉത്തരവായത്. ഹർജിക്കാരന് വേണ്ടി അഡ്വ. എം.എസ്. അബ്ദുൽ സലാം ഹാജരായി.

Tags: courtdivorced
ShareTweetSendShare

Latest stories from this section

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

വിരലിട്ട് അമർത്തി, വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി;ദിവാകരന് മറുപടിയുമായി ശിവൻകുട്ടി

വിരലിട്ട് അമർത്തി, വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി;ദിവാകരന് മറുപടിയുമായി ശിവൻകുട്ടി

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

Discussion about this post

Latest News

രാഹുൽ തുടരട്ടെ, ജനങ്ങൾ കാണട്ടെ ; അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ

രാഹുൽ തുടരട്ടെ, ജനങ്ങൾ കാണട്ടെ ; അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

ജോഷി ചിത്രത്തിലെ ആ ഹിമാലയൻ പിഴവ്; വാളയാർ സ്റ്റേഷനിൽ ഓസ്‌ട്രേലിയ എങ്ങനെ വന്നു; ഇനി ഈ സീൻ സൂക്ഷിച്ചു നോക്കൂ

 ‘ആന്ത്രോപിക്’ ചതി; വിപണിയിൽ വീണത് 1.3 ലക്ഷം കോടി! അമേരിക്കൻ തൊഴിൽ കണക്കുകൾ തിരിച്ചടിയായി; ഐടി ഭീമന്മാരുടെ ഓഹരികളിൽ അഞ്ചു ശതമാനം ഇടിവ്!

 ‘ആന്ത്രോപിക്’ ചതി; വിപണിയിൽ വീണത് 1.3 ലക്ഷം കോടി! അമേരിക്കൻ തൊഴിൽ കണക്കുകൾ തിരിച്ചടിയായി; ഐടി ഭീമന്മാരുടെ ഓഹരികളിൽ അഞ്ചു ശതമാനം ഇടിവ്!

ബംഗ്ലാദേശിൽ പോളിംഗ് ബൂത്തുകൾ കത്തുന്നു; സംഘർഷത്തിനിടെ വോട്ടെടുപ്പ്; എക്സ് പോസ്റ്റിലൂടെ തസ്ലീമ നസ്‌റിൻ്റെ കടുത്ത മുന്നറിയിപ്പ്!

ബംഗ്ലാദേശിൽ പോളിംഗ് ബൂത്തുകൾ കത്തുന്നു; സംഘർഷത്തിനിടെ വോട്ടെടുപ്പ്; എക്സ് പോസ്റ്റിലൂടെ തസ്ലീമ നസ്‌റിൻ്റെ കടുത്ത മുന്നറിയിപ്പ്!

ഐസിസിക്ക് ‘ഇന്ത്യൻ പ്രേമം’; ലോകകപ്പ് വേദിയിൽ വിവേചനമെന്ന് നമീബിയൻ ക്യാപ്റ്റൻ, പറഞ്ഞത് ഇങ്ങനെ

ഐസിസിക്ക് ‘ഇന്ത്യൻ പ്രേമം’; ലോകകപ്പ് വേദിയിൽ വിവേചനമെന്ന് നമീബിയൻ ക്യാപ്റ്റൻ, പറഞ്ഞത് ഇങ്ങനെ

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

സിഡ്‌നിയിൽ പൂരമുണരുന്നു, ബിഗ് ബാഷ് തയ്യാറെടുപ്പിന് നേപ്പാൾ കരുത്ത്; സിഡ്‌നി തണ്ടറിന്റെ വൻ നീക്കം

സിഡ്‌നിയിൽ പൂരമുണരുന്നു, ബിഗ് ബാഷ് തയ്യാറെടുപ്പിന് നേപ്പാൾ കരുത്ത്; സിഡ്‌നി തണ്ടറിന്റെ വൻ നീക്കം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

കൊല്ലപ്പെട്ട സൈനികരെ ആദരിക്കാറില്ല;പാകിസ്താനെ നാണംകെടുത്തി സ്വന്തം പ്രതിരോധ മന്ത്രി!കാർഗിൽ യുദ്ധത്തിലെ ചതി വീണ്ടും ചർച്ചയാകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies