പന്‍വല്‍ :കേന്ദ്രസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം .അഴിമതിവിരുദ്ധ സമരനായകന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭസമരം .
ഏകദേശം 5000 പേര് ഹസാരെയുടെ ‘സത്യാഗ്രഹയാത്ര’യില്‍ പങ്കെടുക്കും. ഹരിയാനയിലെ പന്‍വലില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര ഡല്‍ഹിയിലെത്തും. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണമുണ്ടായില്ലെങ്കില്‍ ജയില്‍ നിറക്കല്‍ സമരത്തിനും മുന്‍കയ്യെടുക്കുമെന്ന് ഹസാരെ പറഞ്ഞു.
സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും ബി.ജെ.പി അനുകൂല സംഘടനകളും അണ്ണാ ഹസാരേയുടെ പ്രക്ഷോഭസമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.നേരത്തെ അഴിമതിവിരുദ്ധ ലോക്പാലിനു വേണ്ടിയുള്ള ഹസാരെയുടെ സമരം രാജ്യശ്രദ്ധ നേടിയിരുന്നു.
Discussion about this post