Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

by Brave India Desk
Feb 20, 2026, 01:05 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

മുംബൈ തീരത്തുനിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്ത ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകളിൽ ഒന്നിന്റെ ദുരൂഹ നീക്കങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ‘എംടി അസ്ഫാൽറ്റ് സ്റ്റാർ’ (MT Asphalt Star) എന്ന കപ്പൽ പാകിസ്താൻ്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ (EEZ) പ്രവേശിച്ച ശേഷം മണിക്കൂറുകളോളം അപ്രത്യക്ഷമായതായി അന്വേഷണ സംഘം കണ്ടെത്തി. ജനുവരി 28-ന് ഏകദേശം 11 മണിക്കൂറോളമാണ് കപ്പൽ പൂർണ്ണമായും ‘ഇരുട്ടിലായത്’. കപ്പലിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (AIS), വെരി ഹൈ ഫ്രീക്വൻസി റേഡിയോ, മറ്റ് സെൻസറുകൾ എന്നിവ മനഃപൂർവ്വം പ്രവർത്തനരഹിതമാക്കി തിരിച്ചറിയൽ മറച്ചുവെച്ചായിരുന്നു ഈ നീക്കം. ഇന്ത്യ ടുഡേ പുറത്തുവിട്ട എഫ്ഐആറിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് ഇന്ധനക്കടത്ത് നടത്തുന്ന ഇറാൻ ശൃംഖലയുമായി ബന്ധമുള്ള മൂന്ന് കപ്പലുകളെയാണ് ഫെബ്രുവരി ആദ്യവാരം മുംബൈ തീരത്തുനിന്ന് കോസ്റ്റ് ഗാർഡ് പിടികൂടിയത്. എംടി അസ്ഫാൽറ്റ് സ്റ്റാർ, എംടി അൽ ജഫ്‌സിയ, എംടി സ്റ്റെല്ലാർ റൂബി എന്നിവയായിരുന്നു ഈ കപ്പലുകൾ. ഇന്ത്യൻ അധികൃതരെ അറിയിക്കാതെ കടലിൽ വെച്ച് നിയമവിരുദ്ധമായി കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് ഇന്ധനം മാറ്റുന്ന (Ship-to-ship transfer) രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. വ്യാജ രേഖകൾ ചമച്ച് ഏകദേശം 30 മെട്രിക് ടൺ ഹെവി ഫ്യുവൽ ഓയിലും 5,473 മെട്രിക് ടൺ ബിറ്റുമിനും ഇത്തരത്തിൽ കൈമാറ്റം ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി.

Stories you may like

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഫെബ്രുവരി നാലിന് മാലിയുടെ പതാകയുമായി സംശയാസ്പദമായ സാഹചര്യത്തിൽ കപ്പൽ കണ്ടെത്തിയപ്പോൾ കോസ്റ്റ് ഗാർഡ് ബന്ധപ്പെട്ടെങ്കിലും കപ്പലിലെ ജീവനക്കാർ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് നൽകിയത്. തുടർന്ന് ഫെബ്രുവരി അഞ്ചിന് പുലർച്ചെ കപ്പൽ വളഞ്ഞ് പിടിച്ചെടുക്കുകയായിരുന്നു. കപ്പലിലെ ക്യാപ്റ്റന്റെ ഫോൺ പരിശോധിച്ചപ്പോൾ വിദേശത്തുള്ള സംഘങ്ങളുമായി വാട്സാപ്പ് വഴി ആശയവിനിമയം നടത്തിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ, എംടി സ്റ്റെല്ലാർ റൂബി എന്ന കപ്പൽ വ്യാജ ഇൻഷുറൻസ് രേഖകൾ ഉപയോഗിച്ച് കാർവാർ തുറമുഖത്ത് പ്രവേശിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

മുംബൈയിലെ യെല്ലോ ഗേറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ കപ്പൽ ഉടമകൾക്കും ജീവനക്കാർക്കുമെതിരെ ക്രിമിനൽ ഗൂഢാലോചന, കള്ളക്കടത്ത്, രേഖകൾ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഉപരോധങ്ങൾ മറികടക്കാൻ കപ്പലുകളുടെ പേരും ഉടമസ്ഥാവകാശവും നിരന്തരം മാറ്റുന്ന രീതിയാണ് ഈ സംഘം പിന്തുടരുന്നത്. ഇറാനിയൻ ഓയിൽ കമ്പനി ഈ കപ്പലുകളുമായുള്ള ബന്ധം നിഷേധിച്ചിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ ഈ നീക്കങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ത്യൻ തീരത്ത് നടന്ന ഈ വൻ ഇന്ധനക്കടത്തിന് പിന്നിൽ വലിയൊരു രാജ്യാന്തര ലോബി തന്നെയുണ്ടെന്നാണ് സൂചന.

Tags: Iran-linked oil tankerIran-linked
Share
Tweet
Send
Share

Latest stories from this section

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

Latest News

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies