കൃഷിയെ ദൈവത്തെപ്പോലെ സ്നേഹിക്കുകയും എന്നാൽ സ്വന്തം മക്കളെപ്പോലും വെറുക്കുകയും ചെയ്യുന്ന കർക്കശക്കാരനായ ഒരു വൃദ്ധനാണ് ശൂരനാട് കുഞ്ഞി പാപ്പൻ (മോഹൻലാൽ). മണ്ണാണ് പാപ്പന് എല്ലാം. തന്റെ തോട്ടത്തിലെ ഓരോ ചെടിയും വിളവെടുപ്പും പാപ്പന്റെ ആജ്ഞാനുസരണം മാത്രമേ നടക്കാവൂ. കഠിനാധ്വാനിയായ പാപ്പൻ തന്റെ ആദർശങ്ങൾക്കും വാശികൾക്കും മുന്നിൽ ആരെയും വകവെക്കാത്ത സ്വഭാവക്കാരനാണ്.
മണ്ണുമായുള്ള പാപ്പന്റെ ആത്മബന്ധവും, മക്കളോടുള്ള വിവേചനവും, അച്ഛനും മകനും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുമാണ് ചിത്രത്തിന്റെ കാതൽ. പാപ്പന്റെ ഭൂതകാലവും ശത്രുക്കൾക്ക് എതിരെയുള്ള പോരാട്ടം എങ്ങനെ ആണെന്നുമാണ് 2005 ൽ ഭദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഉടയോൻ പറഞ്ഞ കഥ.
മക്കളും തന്റെ പാത പിന്തുടരണമെന്ന് ശഠിക്കുന്ന കുഞ്ഞ് കൃഷിയിൽ താൽപ്പര്യമില്ലാത്ത മക്കളുടെ വെറുപ്പിന് പാത്രമാകുന്നു. ജീവിതാന്ത്യത്തിലെ തിരിച്ചടികളും പരാജയങ്ങളും കുഞ്ഞിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നു. മോഹൻലാലിൻറെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നായിരുന്നു ശൂരനാട് കുഞ്ഞി പാപ്പൻ.
ചിത്രത്തിലെ ഡയലോഗുകൾക്കും കഥാപാത്രങ്ങൾക്ക് കൊടുത്തിരിക്കുന്ന പേരുകൾക്ക് പോലും ഒരു ഭദ്രൻ ടച്ച് ഉണ്ടായിരുന്നു. അന്ന് അർഹിച്ച സ്വീകാര്യത കിട്ടി ഇല്ലെങ്കിലും പിന്നീട് ചിത്രത്തിന് വമ്പൻ ഫാൻ ബെയ്‌സ് ഉണ്ടായി. കാണാത്ത ആളുകൾ ഉണ്ടെങ്കിൽ ഈ ഭദ്രൻ വെറൈറ്റി ചിത്രം കാണാവുന്നതാണ്.












