Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

 വിമർശകരുടെ വായടപ്പിക്കാൻ അതാണ് ടീം ചെയ്യേണ്ടത്; ടീം ഇന്ത്യയ്ക്ക് ഉപദേശവുമായി കൃഷ്ണമാചാരി ശ്രീകാന്ത്; ആ താരത്തെ ഇലവനിൽ നിന്ന് പുറത്താക്കാനും നിർദേശം

by Brave India Desk
Feb 25, 2026, 09:49 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ നായകൻ കൃഷ്ണമാചാരി ശ്രീകാന്ത്. വിമർശകരുടെ വായടപ്പിക്കാൻ ലോകകിരീടം നേടുകയല്ലാതെ മറ്റ് വഴികളില്ലെന്ന് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.

ടി20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ചെത്തിയ ഇന്ത്യ ആദ്യ സൂപ്പർ-8 പോരാട്ടത്തിൽ തന്നെ തകർന്നടിഞ്ഞത് ആരാധകരെ നിരാശരാക്കി.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

ടീമിനെതിരെയുള്ള വിമർശനങ്ങൾ കടുപ്പമേറിയതാണോ എന്ന ചോദ്യത്തിന് ശ്രീകാന്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള ഏകവഴി മികച്ച പ്രകടനമാണ്. സെമി ഫൈനലിൽ കടന്ന് ലോകകിരീടം നേടുക. അത് ചെയ്താൽ എല്ലാവരും മിണ്ടാതാകും. ഇപ്പോൾ വിമർശിക്കുന്നവർ തന്നെ അന്ന് സൂര്യകുമാർ യാദവിനെയും അഭിഷേക് ശർമ്മയെയും പുകഴ്ത്തി രംഗത്തെത്തും.”

ടീം തിരഞ്ഞെടുപ്പിലെ പാളിച്ചകളെ ശ്രീകാന്ത് നിശിതമായി വിമർശിച്ചു. മികച്ച ഫോമിലുള്ള വൈസ് ക്യാപ്റ്റൻ അക്സർ പട്ടേലിനെ മാറ്റി വാഷിംഗ്ടൺ സുന്ദറിനെ കളിപ്പിച്ചത് ആർക്കും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ത്യ തോറ്റതുകൊണ്ടല്ല ആളുകൾ വിമർശിക്കുന്നത്, മറിച്ച് തോറ്റ രീതിയും ടീം തിരഞ്ഞെടുപ്പുമാണ് പ്രശ്നം. അക്സറിനെപ്പോലെ നന്നായി കളിക്കുന്ന ഒരാളെ എന്തിന് പുറത്തിരുത്തി എന്നതാണ് എല്ലാവരുടെയും ചോദ്യം. വാഷിംഗ്ടൺ സുന്ദറിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിക്കറ്റൊന്നും നേടാനായിട്ടില്ല എന്നതും ശ്രദ്ധിക്കണം,” ശ്രീകാന്ത് വ്യക്തമാക്കി.

വിമർശനങ്ങളെ പക്വതയോടെ സ്വീകരിക്കാൻ ടീം ഇന്ത്യ തയ്യാറാകണമെന്ന് ശ്രീകാന്ത് ഉപദേശിച്ചു. കാര്യങ്ങൾ നന്നായി നടക്കുമ്പോൾ പുകഴ്ത്തുന്നവർ തന്നെ പാളിച്ചകൾ ഉണ്ടാകുമ്പോൾ ചവിട്ടി മെതിക്കും. ഇന്ത്യൻ താരങ്ങളും മനുഷ്യരാണെന്നും അവർക്കും തെറ്റുകൾ പറ്റാമെന്നും എന്നാൽ ആ തെറ്റുകളിൽ നിന്ന് പഠിച്ച് തിരിച്ചുവരുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമി ഫൈനൽ സാധ്യത നിലനിർത്താൻ സിംബാബ്‌വെ, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരായ വരാനിരിക്കുന്ന രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിന് മുൻപ് കളിച്ച 28 ടി20 മത്സരങ്ങളിൽ 26 എണ്ണത്തിലും ജയിച്ച മികച്ച റെക്കോർഡുമായാണ് ഇന്ത്യ എത്തിയത്.

Tags: bcciindian cricketKRIS SRIKANTH
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies