Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

തകർന്നുപോയ എനിക്ക് തുണയായത് സച്ചിൻ സർ’; പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്‌ക്കാരത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സഞ്ജു

by Brave India Desk
Mar 9, 2026, 12:55 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

വിമർശകരുടെ വായടപ്പിച്ചും റെക്കോർഡുകൾ കടപുഴക്കിയും സഞ്ജു സാംസൺ എന്ന മലയാളി താരം ലോക ക്രിക്കറ്റിന്റെ നെറുകയിൽ. 2026 ടി20 ലോകകപ്പിലെ മികച്ച താരത്തിനുള്ള ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു നടത്തിയ പ്രസംഗം ആരാധകരുടെ കണ്ണുനിറയിക്കുന്നതായിരുന്നു.

2026 ടി20 ലോകകപ്പിൽ സഞ്ജു സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത ബാറ്റിംഗ് വിസ്മയമാണ്. വെറും അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 321 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ശരാശരി ബാറ്റിംഗ് പ്രകടനത്തിന് അപ്പുറം, 80.25 എന്ന അവിശ്വസനീയമായ ആവറേജും 199.37 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന്റെ ആധിപത്യം വിളിച്ചോതുന്നു. തന്റെ ബാറ്റിംഗിൽ ക്ലാസ്സും മാസ്സും ഒരുപോലെ സമന്വയിപ്പിച്ച താരം 27 ഫോറുകളും 24 കൂറ്റൻ സിക്സറുകളുമാണ് എതിരാളികളുടെ വലയിലേക്ക് പായിച്ചത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഒരു നോക്കൗട്ട് ഘട്ടത്തിൽ ഇത്രത്തോളം പ്രഹരശേഷിയുള്ള മറ്റൊരു പ്രകടനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം.

Stories you may like

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

തന്റെ വിജയത്തിന് പിന്നിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ വലിയ പിന്തുണയുണ്ടെന്ന് സഞ്ജു അവാർഡ് വാങ്ങിയ ശേഷം വെളിപ്പെടുത്തി. “ഞാൻ സച്ചിൻ സാറുമായി സംസാരിക്കാറുണ്ടായിരുന്നു, അത് എന്നെ ഒരുപാട് സഹായിച്ചു. ഞാൻ ടീമിൽ കളിക്കാതിരുന്ന സമയത്ത് പോലും അദ്ദേഹം എന്നെ വിളിക്കുമായിരുന്നു. ഇന്നലെയും അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കിയിരുന്നു,” സഞ്ജു പറഞ്ഞു.

ഇത് കൂടാതെ കഴിഞ്ഞ കാലങ്ങളിലെ തന്റെ വേദനകളെക്കുറിച്ച് സഞ്ജു മനസ്സ് തുറന്നു. “ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഞാൻ ആകെ തകർന്നുപോയിരുന്നു . എന്നാൽ ദൈവം എനിക്കായി മറ്റൊരു പദ്ധതിയാണ് ഒരുക്കിവെച്ചിരുന്നത്. സ്വപ്നം കാണാനുള്ള ധൈര്യം കാണിച്ചതിന് എനിക്ക് ലഭിച്ച പ്രതിഫലമാണ് ഈ പുരസ്കാരം,” വികാരാധീനനായി സഞ്ജു കൂട്ടിച്ചേർത്തു.

ഒരു ഐസിസി ടൂർണമെന്റിൽ ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരം നേടുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി ഇനി സഞ്ജുവിന് സ്വന്തം. വിരാട് കോഹ്‌ലിയുടെ സ്ഥിരതയും എബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ടും ഒരേപോലെ സമ്മേളിച്ച ഈ ടൂർണമെന്റ് സഞ്ജുവിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

Tags: bccisanju samsonIINDIAN CRICKET
Share
Tweet
Send
Share

Latest stories from this section

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

Latest News

ജന്തർ മന്ദിറിൽ പുലർച്ചെ നാടകീയ രംഗങ്ങൾ; വാങ്ചുക്കിനെ ആശുപത്രിയിലാക്കി പൊലീസ്

രാജ്യത്ത് ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥ ; ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുന്നതിൽ പ്രതിഷേധവുമായി സോനം വാങ്ചുക്ക്

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

‘ഷെയിം ഓൺ യു’ ; അഭിജീത് ദിപ്കെക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

പ്രതിഷേധിച്ച അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു ; ശക്തമായി അപലപിക്കുന്നതായി സുപ്രീം കോടതി ബാർ അസോസിയേഷൻ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies