Friday, August 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ജസ്റ്റിസ് മിൽ ഗയ; പ്ലെയർ ഓഫ് ദി സീരീസ് സഞ്ജുവിനെ ട്രോളി അർശ്ദീപ്; സോഷ്യൽ മീഡിയ ചർച്ചകൾക്ക് ഗംഭീറിന്റെ കടുത്ത മറുപടി, വീഡിയോ കാണാം

by Brave India Desk
Mar 9, 2026, 11:29 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ ആഘോഷങ്ങൾ അണപൊട്ടുകയാണ്. ടൂർണമെന്റിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെയും പരിശീലകൻ ഗൗതം ഗംഭീറിനെയും ട്രോളി പേസർ അർഷ്ദീപ് സിംഗ് പങ്കുവെച്ച വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്ന ‘ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ’ എന്ന മുദ്രാവാക്യത്തെ മുൻനിർത്തിയായിരുന്നു അർഷ്ദീപിന്റെ ട്രോൾ. പ്ലെയർ ഓഫ് ദി സീരീസ് പുരസ്‌കാരവുമായി ഇരിക്കുന്ന സഞ്ജുവിന് നേരെ ക്യാമറ തിരിച്ച് “ജസ്റ്റിസ് മിൽ ഗയ” (അവസാനം നീതി കിട്ടി) എന്ന് അർഷ്ദീപ് തമാശയായി പറയുന്നത് വീഡിയോയിൽ കാണാം. രോഹിത്തിന്റെയും കോഹ്‌ലിയുടെയും വിരമിക്കലിന് ശേഷം ടീമിൽ സ്ഥിരസാന്നിധ്യമായ സഞ്ജു, അവസാന മൂന്ന് മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തോടെ ആ ‘ജസ്റ്റിസ്’ ട്രോളുകൾക്ക് അന്ത്യം കുറിച്ചിരിക്കുകയാണ്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

എപ്പോഴും ഗൗരവക്കാരനായി കാണപ്പെടാറുള്ള ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയും അർഷ്ദീപ് വെറുതെ വിട്ടില്ല. ഗംഭീറിന് നേരെ ക്യാമറ നീട്ടി “പാജി, എപ്പോഴെങ്കിലും ഒന്ന് ചിരിക്കൂ സുഹൃത്തേ” എന്ന് പഞ്ചാബിയിൽ പറഞ്ഞപ്പോൾ ഗംഭീർ പൊട്ടിച്ചിരിക്കുന്ന അപൂർവ്വ കാഴ്ചയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. തുടർച്ചയായ രണ്ടാം ലോകകപ്പ് കിരീടത്തിലേക്കാണ് ഗംഭീർ ഇന്ത്യയെ നയിച്ചത്.

വിജയത്തിന് പിന്നാലെ തന്നെ വിമർശിക്കുന്നവർക്കും സോഷ്യൽ മീഡിയയിലെ ചർച്ചകൾക്കും ഗംഭീർ ചുട്ട മറുപടി നൽകി. തന്റെ ഉത്തരവാദിത്തം ടീമിനോടും ഡ്രസ്സിംഗ് റൂമിലെ ആ 30 പേരോടുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “എന്റെ ഉത്തരവാദിത്തം സോഷ്യൽ മീഡിയയോടല്ല. ഞങ്ങൾ ഹൈ-റിസ്‌ക്, ഹൈ-റിവാർഡ് ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹിച്ചത്. ക്യാപ്റ്റനും ഞാനും ഒരേ നിലപാടിലായിരുന്നു. ഐസിസി ട്രോഫികൾ നേടിയാലും ഇല്ലെങ്കിലും, ആ ഡ്രസ്സിംഗ് റൂമിലുള്ളവർക്ക് വേണ്ടി സത്യസന്ധമായി അധ്വാനിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. ട്രോളുകൾ എനിക്ക് വിഷയമല്ല,” ഗംഭീർ തുറന്നടിച്ചു.

Arshdeep singh with sanju samson on instagram 😭🤣❤️

"Oye paaji….justice mil gayaaaaa" pic.twitter.com/BFQvCCF6Ho

— lakshman (@rebel_notout) March 8, 2026

Tags: sanju samsonindia vs newzealandbcci
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ഇനി കൂടുതൽ കരുത്തോടെ വിണ്ണിലേക്ക്! SSLV റോക്കറ്റിന്റെ ശേഷി കൂട്ടാൻ ഐഎസ്ആർഒ; അത്യാധുനിക എഞ്ചിൻ പരീക്ഷണം വിജയം

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

ബിസിനസുകാരനായി വേഷംമാറി; 35 വർഷത്തിന് ശേഷം 1991-ലെ ജമ്മു റെയിൽവേ സ്റ്റേഷൻ ബോംബ് സ്‌ഫോടനക്കേസിലെ ഭീകരൻ പിടിയിൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

‘ഇതൊരു തീവണ്ടിയാണെന്ന് വിശ്വസിക്കാൻ പോലുമാകുന്നില്ല!’; വന്ദേ ഭാരത് സ്ലീപ്പർ യാത്രാനുഭവം പങ്കുവെച്ച് യാത്രിക; വീഡിയോ വൈറൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies