Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബെഡ്റൂമിൽ കണ്ടത് പറയാൻ വയ്യ, സാറിനൊരു തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞ് സ്റ്റാഫ് കാലുപിടിച്ചു’; ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

by Brave India Desk
Mar 9, 2026, 03:05 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കുടുംബജീവിതം വീണ്ടും വൻ വിവാദത്തിലേക്ക്. വാളകത്തെ വീട്ടിൽ മന്ത്രിയെ ‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ’ കണ്ടുവെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരെയും അറിയിക്കാതെ വാളകത്തെ വീട്ടിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബെഡ്റൂമിൽ കണ്ട ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫും സുഹൃത്തുക്കളും ചേർന്ന് തന്നെ തടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. “അവിടെ കണ്ട കാര്യങ്ങൾ പറയാൻ എനിക്ക് കഴിയില്ല, അതിന്റെ ചിത്രങ്ങൾ എന്റെ കൈവശമുണ്ട്” എന്നും അവർ വ്യക്തമാക്കി.

സംഭവത്തിന് പിന്നാലെ മുൻ ഡിജിപി ആർ. ശ്രീലേഖയെ വിളിച്ച് ബിന്ദു ഉപദേശം തേടിയിരുന്നു. ശ്രീലേഖയുടെ നിർദ്ദേശപ്രകാരം 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പോലീസിന്റെ സഹായം തേടുകയായിരുന്നു. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും മന്ത്രിയുടെ സ്റ്റാഫംഗമായ പ്രദീപ് വാതിൽ തുറക്കാൻ സമ്മതിച്ചില്ലെന്നും ബിന്ദു ആരോപിക്കുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ മന്ത്രിയുടെ കൂടെയുണ്ടായിരുന്ന സ്ത്രീയെ അവിടെ നിന്ന് മാറ്റിയെന്നും ഗണേഷ് കുമാർ അകത്തേക്ക് ഓടി മറഞ്ഞുവെന്നും അവർ പറഞ്ഞു. “ചേച്ചി ഒന്ന് അടങ്ങ്, സാറിനൊരു തെറ്റുപറ്റിപ്പോയി” എന്ന് പറഞ്ഞ് സ്റ്റാഫായ മനോജ് തന്റെ കാലിൽ വീണതായും ബിന്ദു വെളിപ്പെടുത്തി. തന്നെ കാണുമ്പോൾ പോലീസ് വന്ന് ‘യാമിനി തങ്കച്ചിയാണോ’ എന്ന് ചോദിച്ചതായും അവർ പരിഹസിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കഴിഞ്ഞ രണ്ട് മാസമായി മന്ത്രി തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും താൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ബിന്ദു മേനോൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. തനിക്ക് സംശയരോഗമാണെന്ന് വരുത്തിത്തീർക്കാനാണ് മന്ത്രിയുടെയും കൂട്ടാളികളുടെയും ശ്രമം. ഒരു മാപ്പ് പറഞ്ഞിരുന്നെങ്കിൽ താൻ ഈ കാര്യങ്ങൾ പുറത്തു പറയില്ലായിരുന്നുവെന്നും എന്നാൽ തനിക്കെതിരെ വാർത്താസമ്മേളനം നടത്തി അപമാനിച്ചതിനാലാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, ബിന്ദു മേനോന്റെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ അറിയിച്ചു.

Tags: KB Ganesh Kumar
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies