Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

നിർബന്ധിത ആർത്തവ അവധി നൽകിയാൽ ആരും സ്ത്രീകൾക്ക് ജോലി നൽകില്ല”; ഹർജി തള്ളി സുപ്രീം കോടതി! തൊഴിലുടമകളുടെ മനോഭാവം മാറണം

by Brave India Desk
Mar 13, 2026, 11:45 am IST
in India
Share on FacebookTweetWhatsAppTelegram

രാജ്യത്തെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നിർബന്ധിത ആർത്തവ അവധി അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ആർത്തവ അവധി നിയമപരമായി നിർബന്ധമാക്കുന്നത് സ്ത്രീകളുടെ തൊഴിൽ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. “ഇത്തരമൊരു നിയമം കൊണ്ടുവന്നാൽ തൊഴിലുടമകൾ സ്ത്രീകൾക്ക് ജോലി നൽകാൻ വിമുഖത കാണിക്കും. സ്ത്രീകൾ പുരുഷന്മാരേക്കാൾ ‘താഴ്ന്നവരാണെന്ന’ ഒരു മനഃശാസ്ത്രപരമായ തോന്നൽ സമൂഹത്തിൽ ഇത് സൃഷ്ടിക്കും. തൊഴിലുടമകളുടെ മനോഭാവം നിങ്ങൾക്കറിയില്ല, നിയമം നിർബന്ധമാക്കിയാൽ അവർ സ്ത്രീകളെ ജോലിക്കെടുക്കില്ല” – ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണ്ണായക നിരീക്ഷണം.

ആർത്തവത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതും നിയമം വഴി അവധി നിർബന്ധമാക്കുന്നതും രണ്ടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിർബന്ധിത നിയമം വന്നാൽ സ്ത്രീകൾക്ക് ശാരീരികമായ എന്തോ ‘കുഴപ്പമുണ്ടെന്നും’ അവർ ഇൻഫീരിയർ ആണെന്നും മുദ്രകുത്തപ്പെടാൻ സാധ്യതയുണ്ട്. ഇത് സ്ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കാൻ കാരണമായേക്കാം. ജുഡീഷ്യറിയിലോ സർക്കാർ സർവീസിലോ പോലും പിന്നീട് സ്ത്രീകൾക്ക് അവസരം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. “നിങ്ങൾ വീട്ടിലിരുന്നോളൂ” എന്ന് പറയുന്ന അവസ്ഥയിലേക്ക് ഇത് കാര്യങ്ങളെ എത്തിക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ, 2013-ൽ കേരള സർക്കാർ എല്ലാ സംസ്ഥാന സർവ്വകലാശാലകളിലും വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചത് ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. സമാനമായി ചില സ്വകാര്യ കമ്പനികളും നിലവിൽ ആർത്തവ അവധി നൽകുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ എം.ആർ ഷംഷാദ് കോടതിയിൽ ചൂണ്ടിക്കാട്ടി.

Stories you may like

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ആഗോളതലത്തിൽ 1600 കോടി, റെക്കോർഡുകൾ തകർത്ത് ‘ധുരന്ധർ 2’; നാഗ്പുരിലെത്തി മോഹൻ ഭാഗവതിനെ കണ്ട് രൺവീർ സിങ്, വീഡിയോ വൈറൽ!

എന്നാൽ, കേരളത്തിലെയും ചില കമ്പനികളിലെയും നടപടികൾ സ്വമേധയാ ഉള്ളതാണെന്നും അത് നിയമപരമായി നിർബന്ധമാക്കുന്നതിലെ അപകടമാണ് തങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ ജനുവരിയിൽ ആർത്തവ ശുചിത്വം പെൺകുട്ടികളുടെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ആർത്തവ ശുചിത്വം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ഇതിന്റെ ഭാഗമായി സൗജന്യ സാനിറ്ററി നാപ്കിനുകൾ, വിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി പ്രത്യേക ശൗചാലയങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

Tags: Supreme CourtMenstrual Leaves
ShareTweetSendShare

Latest stories from this section

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!

സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!

കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ

കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

രണ്ടു മാസം നീണ്ട വേട്ട, 200 സിസിടിവികൾ, ഒടുവിൽ പിടിവീണു; ഡൽഹിയിലെ ‘ലഹരി റാണി’ കുസുമം അറസ്റ്റിൽ! വലവിരിച്ച് പിടികൂടി പോലീസ്

Latest News

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

മൈതാനത്ത് വീരൻ, പുറത്ത് വിവാദ നായകൻ; മോശം പ്രവർത്തിക്ക് പിന്നാലെ ചഹലിനെതിരെ സൈബർ ആക്രമണം; നിരാശയോടെ ആരാധകർ

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

‘അന്ന് പ്രായപൂർത്തി ആയിരുന്നു’ ; മൊണാലിസ വിവാഹത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ട് ബിനോയ് വിശ്വം ; ചിരിക്കരുതെന്ന് ശാസന

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

കേരളത്തിൽ എൽഡിഎഫും യുഡിഎഫും തോൽവി സമ്മതിച്ചു കഴിഞ്ഞു’; ബംഗാളിൽ ആഞ്ഞടിച്ച് മോദി, നുഴഞ്ഞുകയറ്റക്കാർക്ക് സമയം കഴിഞ്ഞുവെന്ന് മുന്നറിയിപ്പ്

പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല,ചിറകുകൾ നിന്റേതാണ്; ഖാർഗെയ്ക്ക് പരോക്ഷ മറുപടിയുമായി ശശി തരൂർ

അധികാരമില്ല, എന്നിട്ടും കടിപിടി; വീട് പണിതാല്ലല്ലേ ഫർണിച്ചർ വാങ്ങേണ്ടൂ; മുഖ്യമന്ത്രി ചർച്ചകളിൽ പരിഹസിച്ച് ശശി തരൂർ!

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ  ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ആ ഒരൊറ്റ വിളിയിൽ മാറിമറിഞ്ഞ ഭാവങ്ങൾ; ‘തിളക്ക’ത്തിലെ ചേച്ചി വിളിയും വനജയുടെ ഞെട്ടലും; ജയരാജിന്റെ ആ സൂക്ഷ്മമായ ഇമോഷണൽ ടച്ച്

ലണ്ടനിലെ ‘ബില്യണയർ റോ’ മുതൽ ദുബായ് വരെ; ഖമേനിയുടെ മകന്റെ ശതകോടികളുടെ രഹസ്യ സാമ്രാജ്യം പുറത്ത്

ഒടുവിൽ സ്വന്തം കെണിയിൽ വീണ് ഇറാൻ! ഹോർമുസ് കടലിടുക്കിൽ വിതറിയ മൈനുകൾകാണാനില്ല; ലോകത്തിന് ഭീഷണിയായി ഇറാന്റെ ‘മറവി’

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

വോട്ടുചെയ്യുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മൗലികാവകാശമല്ല ; സുപ്രധാന വിധിയുമായി സുപ്രീംകോടതി

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

കോഹ്‌ലി വന്നാൽ കണക്കുകൾ മാറും; ഐപിഎൽ 2026-നെ വിഴുങ്ങി ആർസിബി ക്രേസ്; ആര്സബിയുടെ മത്സരങ്ങൾക്ക് ഇനി സ്ഥാനം ചരിത്രത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies