ബഹിരാകാശരംത്ത് പുത്തന്‍ പരിക്ഷണത്തിന് ഒരുങ്ങി ഇന്ത്യ.കോടിക്കണക്കിനു രൂപ മുടക്കി നിര്‍മ്മിക്കുന്ന റോക്കറ്റുകള്‍ തിരിച്ച് ഇറക്കി വീണ്ടും വിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ സാമ്പത്തിക ലാഭമായിരിക്കും. അമേരിക്കാന്‍ ബഹിരാകാശ ഏജന്‍സിക്കുപോലും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഐ.എസ്.ആര്.ഒ.ഈ നോട്ടം കൈവരിക്കാന്‍ പോകുന്നത്. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവ ആര്.എല്‍.വി. എന്ന പേരിലാണ് ഇന്ത്യ ഇത് വികസിപ്പിക്കുന്നത്. ബഹിരാകാശ രംഗത്ത് ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന പൊന്‍ കിരീടമായിരിക്കും ഈ നേട്ടം എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ആര്. എല്‍.വി. വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ വിക്രം സാരഭായി സ്പേയിസ് സെന്റെറില്‍ പൂര്‍ത്തിയായി കഴിഞ്ഞു. പരിക്ഷണങ്ങള്‍ക്കായി ഉടനെ വാഹനം സതീഷ് ധവാന് സ്പേസ് സെന്റെറില്‍ എത്തിക്കും എന്നാല്‍ കാലവസ്ഥ പൂര്‍ണ്ണമായി അനുകൂലമായാല്‍ മാത്രമേ വാഹനത്തിന്റെ പരീക്ഷണം നടത്തുകയുള്ളു എന്ന് ഐ. എസ്. ആര്. ഒ. അറിയിച്ചു. 6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 70 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിക്കാന്‍ ഈ വാഹനത്തിന് കഴിയും. റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ എന്ന ഗണത്തില്‍ പെട്ട ഇന്ത്യയുടെ ആദ്യ പരിഷണമാണിത്. ഈ രംഗത്ത് പൂര്‍ണ്ണമായി ഒരു സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. 95 കോടിയാണ് പദ്ധതിക്കായി പ്രതിക്ഷിക്കുന്ന ആകെ ചിലവ്.
കോടിക്കണക്കിന് രൂപ ചിലവിട്ടു നിര്‍മ്മിക്കുന്ന റോക്കറ്റുകള്‍ ഒറ്റതവണ നിക്ഷേപിക്കുന്നത് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നുവെന്ന് മുമ്പേ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. നാളിത് വരെയും ഈ ആക്ഷേപങ്ങള്‍ പരിഹരിക്കാന്‍ നാസക്കുപോലും സാധിച്ചിട്ടില്ല. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമേരിക്കയിലെ സ്വകാര്യ ഏജന്‍സിയായ സ്പേസ് എക്സ് ഈ നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ പിന്നിടുള്ള പല പരിക്ഷണങ്ങളും പരാജയപ്പെട്ടു.
Discussion about this post