ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച പാകിസ്താൻ കപ്പലിനെ തിരിച്ചയച്ച് ഇറാൻ. മുൻകൂർ അനുമതി വാങ്ങാതെയാണ് കപ്പൽ എത്തിയത് എന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. കണ്ടെയ്‌നർ ഫീഡർ കപ്പൽ ആയ ‘സെലെൻ’ ആണ് ഐആർടിസി തിരികെ അയച്ചത്. കപ്പൽ ‘നിയമപരമായ പ്രോട്ടോക്കോളുകൾ’ പാലിച്ചിട്ടില്ലെന്ന് ഐആർജിസി കുറ്റപ്പെടുത്തി.
യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പോവുകയായിരുന്നു ഈ കപ്പൽ. എന്നാൽ ഹോർമുസിൽ കപ്പൽ എത്തിയപ്പോൾ ഐആർജിസി തടഞ്ഞു. ഇറാൻ്റെ മാരിടൈം അതോറിറ്റിയുമായി ഏകോപനം നടത്തിയില്ല, ട്രാൻസിറ്റ് പെർമിറ്റ് ലഭിച്ചില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി കപ്പലിനോട് തിരിച്ചുപോകാൻ ഇറാൻ ആവശ്യപ്പെടുകയായിരുന്നു.
ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും ഇറാൻ മാരിടൈം അതോറിറ്റിയുമായി ഏകോപനം നടത്തണമെന്ന് ഐആർജിസി വ്യക്തമാക്കിയിട്ടുണ്ട്. ഇറാന്റെ സൗഹൃദ രാജ്യങ്ങളുടെയോ ഇറാനുമായി ശത്രുതയില്ലാത്ത രാജ്യങ്ങളുടെയോ കപ്പലുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും ഐആർജിസി അറിയിച്ചു.








