വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആദിവാസി ഗോത്ര മഹാസഭ നേതാവും ആദിവാസി ക്ഷേമ പ്രവര്‍ത്തകയുമായ സി.കെ ജാനു സ്ഥാനാര്‍ത്ഥിയാകും. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചിരുന്നത്. കുമ്മനം രാജേശഖരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സി.കെ ജാനുവുമായും ആദിവാസ ഗോത്ര സമിതിയുമായും ചര്‍ച്ചകള്‍ നടന്നിരുന്നു. പ്രഖ്യാപനം നാളെയാകും.
ഇരുമുന്നണികളും ആദിവാസി സമൂഹത്തോട് പുലര്‍ത്തുന്ന അവഗണന മനോഭാവത്തില്‍ പ്രതിഷേധിച്ചാണ് സി.കെ ജാനു എന്‍ഡിഎയോട് സഹകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എം.എല്‍.എ. കൂടിയായ കോണ്‍ഗ്രസ്സിലെ ഐ.സി. ബാലകൃഷ്ണനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി.
പരിസ്ഥിതി പ്രവര്‍ത്തകനും അരിപ്പ സമരനായകനുമായ ശ്രീരാമന് കൊയ്യോനും ബി.ജെ.പി.യുടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
അതേസമയം തിരഞ്ഞെടുപ്പില്‍ ആദിവാസി ഗോത്ര മഹാസഭയോ ജനാധിപത്യ ഊരുവികസന മുന്നണിയോ മത്സരിക്കില്ലെന്ന് ജനാധിപത്യ ഊരുവികസന മുന്നണി കോഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമതീരുമാനം ഏപ്രില്‍ 9, 10 തീയതികളില്‍ കോട്ടയത്തുനടക്കുന്ന സംസ്ഥാനസമിതിയിലുണ്ടാകുമെന്നും ഗീതാനന്ദന് പറഞ്ഞു.
Discussion about this post