ഡല്‍ഹി: ഇന്ത്യയുടെ ആദ്യ അതിവേഗ തീവണ്ടിയായ ഗതിമാന്‍ ഫഌഗ് ഓഫ് ചെയ്തു. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതിയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഫഌഗ് ഓഫ് ചെയ്തത്. ഡല്‍ഹി ഹസ്രത് നിസാമുദിന്‍ സ്റ്റേഷനില്‍നിന്നും ആഗ്രാ കന്റോണ്‍മെന്റ് സ്റ്റേഷനിലേക്കാണ് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ചകളിലൊഴികെ ആഴ്ചയില്‍ ആറു ദിവസങ്ങളിലും സര്‍വീസ് നടത്തും. രണ്ടു എക്സിക്യൂട്ടിവ് എസി ചെയര്‍ കാറുകളും എട്ടു എസി ചെയര്‍ കാര്‍ കോച്ചുകളും ട്രെയിനിലുണ്ട്.
എസി ചെയര്‍ കാര്‍ സീറ്റ് നിരക്ക് 750 രൂപയും എക്സിക്യൂട്ടിവ് എസി കാര്‍ ചെയര്‍ നിരക്ക് 1500 രൂപയുമാണ്. ഗതിമാന്‍ ഓടിത്തുടങ്ങുന്നത് ട്രെയിന്‍ യാത്രയുടെ പുതിയ കാലഘട്ടത്തിലേക്കാണെന്ന് സുരേഷ് പ്രഭു പറഞ്ഞു. പാസഞ്ചര്‍, ചരക്കു തീവണ്ടികളുടെ വേഗത വര്‍ധിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post