തിരുവനന്തപുരം: മാദ്ധ്യമങ്ങളെ എസ്എഫ്‌ഐക്ക് സ്വാധീനമുള്ള ക്യാമ്പസുകളിലേക്ക് ക്ഷണിച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരളത്തിലെ ഒരു ക്യാംപസിലും ഇടിമുറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു കോളേജിൽ ഇടിമുറിയുണ്ടെന്ന് കണ്ടെത്താൻ ആർഷോ മാദ്ധ്യമങ്ങളെ സ്വാഗതം ചെയ്തു. ഇടി മുറികളിലൂടെയല്ല എസ്എഫ്‌ഐ വളർന്നുവന്നതെന്ന് പറഞ്ഞ ആർഷോ മാനേജ്‌മെന്റ്കൾ തീർത്ത ഇടിമുറികൾ പൊളിക്കാൻ നേതൃത്വം കൊടുത്ത സംഘടനയാണ് എസ്എഫ്‌ഐയെന്നും പറഞ്ഞു.
ഒരു പ്രസംഗത്തിലെ തെറ്റായ പ്രയോഗം പോലും തിരുത്താൻ തയാറാവുകയാണ്. കൊയിലാണ്ടിയിലെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല.ഗൗരവമായി പരിശോധിക്കുമെന്നും ആർഷോ പറഞ്ഞു
കോൺഗ്രസിനും കെഎസ്‌യുവിനും മാദ്ധ്യമങ്ങൾ വലിയ പ്രിവിലേജ് നൽകുന്നുണ്ട്. പൂക്കോട് സർവ്വകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിലെ റിപ്പോർട്ട് എന്തുകൊണ്ട് മാദ്ധ്യമങ്ങൾ നൽകിയില്ല? റിപ്പോർട്ടിലെ കണ്ടെത്തൽ നാട് അറിയേണ്ടെയെന്ന് ആർഷോ ചോദിച്ചു.
Discussion about this post