പട്‌ന: റെയിൽവേ സ്‌റ്റേഷനിലെ ജോലിക്കിടെ യുവാവിന് പാമ്പ് കടിയേറ്റു. കടിച്ച പാമ്പിനെ യുവാവ് തിരിച്ച് കടിച്ചു കൊന്നു. പാമ്പ് കടിയേറ്റ 35കാരനായ യുവാവ് രക്ഷപ്പെട്ടു.
ബിഹാറിലെ രജൗലി മേഖലയിൽ ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവം. റെയിൽ വേ സ്‌റ്റേഷനിൽ പാളങ്ങൾ ഇടുന്ന ജോലിക്കിടെയാണ് യുവാവിന് പാമ്പ് കടിയേറ്റത്. പാമ്പിന്റെ കടിയേറ്റ ഉടനെ യുവാവ് പാമ്പിനെ തിരികെ കടിക്കുകയായിരുന്നു. പാമ്പിനെ തിരികെ കടിച്ചാൽ, വിഷമേൽക്കില്ലെന്ന വിശ്വാസം പ്രദേശത്ത് നിലനിന്നിരുന്നു. ഇതിനെ തുടർന്നാണ് പാമ്പിനെ കടിച്ചതെന്ന് സംഭവത്തിന് ശേഷം യുവാവ് പ്രതികരിച്ചു.
പാമ്പ് കടിയേറ്റ യുവാവിനെ സഹപ്രവർത്തകനാണ് ആശുപത്രിയിലെത്തിച്ചത് ഉടനെ തക്ക ചികിത്സ ലഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായി.
Discussion about this post