Saturday, May 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

തിരഞ്ഞെടുപ്പ് ദിവസം കലാപത്തിന് ആസൂത്രണം; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ ഉണ്ടെന്ന് ജി. സുധാകരൻ; പോലീസിനും കമ്മീഷനും പരാതി

by Brave India Desk
Apr 7, 2026, 09:26 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ആലപ്പുഴ: കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമ്പലപ്പുഴ മണ്ഡലത്തിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. വോട്ടെടുപ്പ് ദിവസം മണ്ഡലത്തിൽ കലാപം ഉണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ ആണ് ഇതിന് പിന്നിലെന്നും നേതാക്കളുടെ പേരെടുത്ത് പരാമർശിച്ചുകൊണ്ട് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകി. അമ്പലപ്പുഴയിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് മുൻ മന്ത്രി കൂടിയായ സുധാകരൻ ഉന്നയിച്ചിരിക്കുന്നത്.

തനിക്ക് വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് നേതാക്കൾ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായി സുധാകരൻ പറഞ്ഞു. അമ്പലപ്പുഴ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രശാന്ത് എസ്. കുട്ടി, അരുൺ, എസ്ഡിപിഐ ജില്ലാ സെക്രട്ടറി റിയാസ് കെ. പൊന്നാട് എന്നിവർക്കെതിരെയാണ് അദ്ദേഹം പരാതി നൽകിയത്. പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നും, തനിക്കെതിരെ അപവാദം പ്രചരിപ്പിക്കാനും തന്നെ ശാരീരികമായി ആക്രമിക്കാനും നീക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഡ്രൈവർ പ്രദീപും വധഭീഷണി നേരിടുകയാണെന്ന് ജി. സുധാകരൻ വെളിപ്പെടുത്തി. സംഭവത്തിൽ അമ്പലപ്പുഴ ഡിവൈഎസ്പിക്കും ചീഫ് ഇലക്ഷൻ കമ്മീഷണർക്കും അദ്ദേഹം പരാതി കൈമാറി. അതേസമയം, സുധാകരന്റെ പരാതി ലഭിച്ചതായും ഇതിൽ വിശദമായ അന്വേഷണം നടത്തുമെന്നും ആലപ്പുഴ എസ്പി മോഹനചന്ദ്രൻ അറിയിച്ചു. എന്നാൽ, മണ്ഡലത്തിൽ തീവ്രവാദ സാന്നിധ്യമുള്ളതായി ഐബിയിൽ നിന്നോ സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നോ നിലവിൽ റിപ്പോർട്ടുകൾ ഒന്നുമില്ലെന്നും പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Stories you may like

‘രക്ഷാപ്രവർത്തനം’ ഇനി വധശ്രമം ; പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്.ഐ.ടി

സി.എം.ആർ.എൽ കേസ്: വീണാ വിജയന്റെ ബാങ്ക് ലോക്കർ തുറക്കാൻ ഇ.ഡി; അന്വേഷണം മുറുകുന്നു

Tags: g sudhakaran
ShareTweetSendShare

Latest stories from this section

സിൽവർ ലൈനിന് ബദൽ തേടി വി.ഡി. സതീശൻ – ഇ. ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച

അതിവേഗ റെയിലിൽ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി മെട്രോമാൻ ; മന്ത്രിസഭ തീരുമാനം രണ്ടാഴ്ചക്കുള്ളിൽ

ഇ.ഡി അന്വേഷണം തടയണമെന്ന് സി.എം.ആർ.എൽ ; ഹൈക്കോടതിയിൽ ഹർജി നൽകി

ഇ.ഡി അന്വേഷണം തടയണമെന്ന് സി.എം.ആർ.എൽ ; ഹൈക്കോടതിയിൽ ഹർജി നൽകി

സിൽവർ ലൈനിന് ബദൽ തേടി വി.ഡി. സതീശൻ – ഇ. ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച

സിൽവർ ലൈനിന് ബദൽ തേടി വി.ഡി. സതീശൻ – ഇ. ശ്രീധരൻ കൂടിക്കാഴ്ച ഇന്ന് ; കേരളത്തിൽ പുതിയ അതിവേഗ പാതയ്ക്കായി ചർച്ച

ബിനീഷ് കോടിയേരിക്ക് സി.പി.ഐ.എം അംഗത്വം പുനഃസ്ഥാപിച്ചു; ഇടപെട്ടത് പിണറായി വിജയൻ

ബിനീഷ് കോടിയേരിക്ക് സി.പി.ഐ.എം അംഗത്വം പുനഃസ്ഥാപിച്ചു; ഇടപെട്ടത് പിണറായി വിജയൻ

Latest News

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ചീമുട്ടയേറ്, അടി, ഇടി, തൊഴി…. ; അഭിഷേക് ബാനർജിയെ തെരുവിൽ കയ്യേറ്റം ചെയ്ത് ജനക്കൂട്ടം

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

ലോകം ആദരിക്കുന്ന ആണവ ശാസ്ത്രജ്ഞൻ ; ഹിമാലയത്തിലെ ഒരു പതിറ്റാണ്ട് നീണ്ട സന്യാസത്തിനുശേഷം അത്ഭുതപ്രതിഭയായി മാറിയ സ്വാമി ജ്ഞാനാനന്ദ

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

മരണത്തെ തോൽപ്പിച്ച 58 മിനിറ്റുകൾ; എൻ്റെബെയെ വിറപ്പിച്ച മൊസാദിന്റെ വിസ്മയഗാഥ; ലോകം കണ്ട ഏറ്റവും വലിയ രക്ഷാദൗത്യം

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

ആരോഗ്യം” തേടി കഴിക്കുന്നതെല്ലാം നല്ലതാണോ? നിങ്ങളുടെ ഭക്ഷണത്തിലെ അദൃശ്യ ശത്രുക്കൾ

മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ പടിയിറങ്ങി ; പുതിയ സൈനിക മേധാവി നാളെ ചുമതലയേൽക്കും

മൂന്ന് സേനകളുടെയും ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് സിഡിഎസ് ജനറൽ അനിൽ ചൗഹാൻ പടിയിറങ്ങി ; പുതിയ സൈനിക മേധാവി നാളെ ചുമതലയേൽക്കും

‘രക്ഷാപ്രവർത്തനം’ ഇനി വധശ്രമം ; പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്.ഐ.ടി

‘രക്ഷാപ്രവർത്തനം’ ഇനി വധശ്രമം ; പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്.ഐ.ടി

ഇരുപത് വർഷം അതിർത്തിയിൽ കാവൽ; ഭീകരരുടെ പേടിസ്വപ്നമായിരുന്ന ചുനി ലാലിന്റെ വീരഗാഥ

ഇരുപത് വർഷം അതിർത്തിയിൽ കാവൽ; ഭീകരരുടെ പേടിസ്വപ്നമായിരുന്ന ചുനി ലാലിന്റെ വീരഗാഥ

അഹിംസ ഉത്മം, എന്നാൽ രാജ്യസുരക്ഷയ്ക്ക് ബലപ്രയോഗം അനിവാര്യം: യോഗി ആദിത്യനാഥ്

അഹിംസ ഉത്മം, എന്നാൽ രാജ്യസുരക്ഷയ്ക്ക് ബലപ്രയോഗം അനിവാര്യം: യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies