Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബുംറയുടെ മറുതലയ്ക്കൽ പന്തെറിയേണ്ടത് അവൻ; സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കാൻ ‘ദാദ’ രംഗത്ത്; അമ്രോഹ എക്സ്പ്രസ്സ് തിരിച്ചുവരണം എന്ന് ആരാധകരും

by Brave India Desk
Apr 8, 2026, 11:16 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി തകർപ്പൻ ഫോമിൽ പന്തെറിയുന്ന മുഹമ്മദ് ഷമിയെ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും കാണാൻ ആഗ്രഹമുണ്ടെന്ന് മുൻ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജസ്പ്രീത് ബുംറയുടെ മറുതലയ്ക്കൽ പന്തെറിയാൻ ഷമിയോളം യോഗ്യനായ മറ്റൊരു ബൗളറില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ഹൈദരാബാദിനെതിരെ 4 ഓവറിൽ 9 റൺസ് മാത്രം നൽകി 2 വിക്കറ്റെടുത്ത ഷമിയുടെ സ്പെല്ലിനെ ‘അവിശ്വസനീയം’ എന്നാണ് ദാദ വിശേഷിപ്പിച്ചത്.

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ബാറ്റർമാരായ ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ എന്നിവരെ ഷമി പൂട്ടിയ രീതിയെ ഗാംഗുലി വാനോളം പുകഴ്ത്തി. “ഹൈദരാബാദിനെതിരെ ഷമി എറിഞ്ഞ ആ സ്പെൽ നമ്മൾ കണ്ടതാണ്. ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ടി20 ബാറ്റർമാർക്കെതിരെ 4 ഓവറിൽ 9 റൺസ് മാത്രം വഴങ്ങുക എന്നത് നിസ്സാരമല്ല. അദ്ദേഹം അത്രത്തോളം മികച്ച ഫോമിലാണെന്ന് അത് തെളിയിക്കുന്നു.” ഗാംഗുലി പറഞ്ഞു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ബംഗാളിന് വേണ്ടി രഞ്ജി ട്രോഫിയിൽ ഷമി നടത്തിയ പ്രകടനത്തെയും ഗാംഗുലി ഓർമ്മിപ്പിച്ചു. ഈ സീസണിൽ 16.72 ശരാശരിയിൽ 37 വിക്കറ്റുകളാണ് ഷമി കൊയ്തത്. ബംഗാൾ പരാജയപ്പെട്ടെങ്കിലും സെമിയിൽ 8 വിക്കറ്റുകൾ വീഴ്ത്തി ഷമി പൊരുതിയിരുന്നു. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് ആഭ്യന്തര ക്രിക്കറ്റിൽ ഇത്രയധികം ഓവറുകൾ പന്തെറിയുന്നത് പ്രയാസകരമാണെങ്കിലും ഷമി ഇപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫിറ്റ്നസിലാണെന്ന് ഗാംഗുലി നിരീക്ഷിച്ചു.

ഷമിയുടെ പന്തുകൾ പിച്ചിൽ കുത്തി ഉയരുന്നത് കാണാൻ തന്നെ മനോഹരമാണെന്ന് ഗാംഗുലി പറഞ്ഞു. “പന്ത് ആ നിവർന്ന തുന്നലോടെ (Upright റിലീസ് ചെയ്യുന്നത് കാണുന്നത് തന്നെ ഒരു വിരുന്നാണ്. അദ്ദേഹം ഫിറ്റാണ്, മൂർച്ചയുള്ളവനുമാണ്. ഷമി വീണ്ടും ഇന്ത്യക്കായി കളിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ സമയം വീണ്ടും വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ഗാംഗുലി കൂട്ടിച്ചേർത്തു.

അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി മുഹമ്മദ് ഷമിയെ നിലവിൽ ടീമിലേക്ക് പരിഗണിക്കുന്നില്ല. എന്നാൽ ഐപിഎല്ലിലെയും രഞ്ജിയിലെയും പ്രകടനങ്ങൾ സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Tags: jasprit bumrahMohammed Shamiipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം ; പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

സൗദി അറേബ്യയിൽ പ്രത്യേക സുരക്ഷാ മുന്നറിയിപ്പുമായി യു എസ് ; തായിഫ്, യാൻബു നഗരങ്ങളിലേക്ക് അമേരിക്കക്കാർ യാത്ര ചെയ്യരുതെന്ന് നിർദേശം

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies