Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ബ്രോഡിന്റെ അച്ഛൻ ചോദിച്ചു, ഞാൻ ഒപ്പിട്ടു നൽകി; പക്ഷേ ആ ജേഴ്സി പോയത് വേസ്റ്റ് ബിന്നിലേക്ക്; യുവരാജ് സിംഗിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

by Brave India Desk
Apr 10, 2026, 10:34 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിക്കറ്റ് ചരിത്രത്തിലെ സുവർണ്ണ അധ്യായമായ തന്റെ ‘സിക്സ് സിക്സസ്’ പ്രകടനത്തിന് ശേഷം സ്റ്റുവർട്ട് ബ്രോഡിന്റെ അച്ഛനും മാച്ച് റഫറിയുമായ ക്രിസ് ബ്രോഡ് തന്നെ വന്നു കണ്ടിരുന്നതായി യുവരാജ് സിംഗ് വെളിപ്പെടുത്തി. മൈക്കൽ വോണുമായുള്ള അഭിമുഖത്തിലാണ് യുവി ഈ പഴയ കഥകൾ പങ്കുവെച്ചത്. തന്നെ തല്ലിച്ചതച്ച യുവി ഒപ്പിട്ടുനൽകിയ ഇന്ത്യൻ ജേഴ്സി സ്റ്റുവർട്ട് ബ്രോഡ് ദേഷ്യം കൊണ്ട് ചവറ്റുകുട്ടയിലെറിഞ്ഞെന്നും അത് തികച്ചും സ്വാഭാവികമായ പ്രതികരണമാണെന്നും യുവി പറയുന്നു.

ഇന്ത്യ-ഓസ്‌ട്രേലിയ സെമിഫൈനൽ മത്സരത്തിൽ മാച്ച് റഫറിയായിരുന്ന ക്രിസ് ബ്രോഡ്, യുവരാജിനടുത്തെത്തി പറഞ്ഞത് ഇങ്ങനെയായിരുന്നു: “നീ എന്റെ മകന്റെ കരിയർ ഏകദേശം അവസാനിപ്പിച്ചു”. എന്നാൽ അഞ്ച് സിക്സറുകൾ താനും മുൻപ് വഴങ്ങിയിട്ടുണ്ടെന്നും ആ വേദന തനിക്ക് അറിയാമെന്നും പറഞ്ഞ് യുവി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. തുടർന്ന് ക്രിസ് ബ്രോഡിന്റെ ആവശ്യപ്രകാരം സ്റ്റുവർട്ടിനായി തന്റെ ജേഴ്സിയിൽ യുവി ഒരു സന്ദേശം കുറിച്ചു.

Stories you may like

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

“ഞാനും അഞ്ച് സിക്സറുകൾ വഴങ്ങിയിട്ടുണ്ട്. ആ വേദന എനിക്ക് അറിയാം. നീ ലോകത്തിലെ ഏറ്റവും മികച്ച ബൗളറായി മാറുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” – ഇതായിരുന്നു ജേഴ്സിയിൽ യുവി എഴുതിയത്. എന്നാൽ ഈ ജേഴ്സി അച്ഛൻ കൊണ്ടുകൊടുത്തപ്പോൾ കടുത്ത ദേഷ്യത്തിലായിരുന്ന ബ്രോഡ് അത് ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുകയായിരുന്നു. “അദ്ദേഹത്തിന്റെ ആ ദേഷ്യം തികച്ചും ന്യായമാണ്,” യുവരാജ് കൂട്ടിച്ചേർത്തു.

ആറ് സിക്സറുകൾ വഴങ്ങിയിട്ടും തളരാതെ പിന്നീട് ടെസ്റ്റ് ക്രിക്കറ്റിൽ 600-ലധികം വിക്കറ്റുകൾ വീഴ്ത്തി ഇതിഹാസമായി മാറിയ ബ്രോഡിനെ യുവരാജ് വാനോളം പുകഴ്ത്തി. മറ്റേതൊരു ബൗളറായിരുന്നെങ്കിലും അന്ന് കരിയർ അവസാനിച്ചേനെ എന്നും യുവി നിരീക്ഷിച്ചു. കരിയറിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ കാൻസർ ബാധിച്ചതിനെക്കുറിച്ചും യുവി മനസ്സ് തുറന്നു. ഏഴ് വർഷം കാത്തിരുന്ന് ടെസ്റ്റ് ടീമിൽ ഇടം ലഭിച്ച സമയമായിരുന്നു അത്.

“ചത്താലും വേണ്ടില്ല എനിക്ക് കളിക്കണമെന്ന് ഞാൻ വാശിപിടിച്ചു. പക്ഷേ ഡോക്ടർ നിതേഷ് റോത്തഗി എന്നോട് പറഞ്ഞു: ‘ട്യൂമർ ഇരിക്കുന്നത് നിന്റെ ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ്. ഒന്നുകിൽ നീ കളി നിർത്തി ചികിത്സിക്കണം, അല്ലെങ്കിൽ നിനക്ക് ഹൃദയാഘാതം സംഭവിക്കാം. ചികിത്സിച്ചില്ലെങ്കിൽ 3 മുതൽ 6 മാസം വരെ മാത്രമേ ആയുസ്സുള്ളൂ’. അപ്പോഴാണ് എനിക്ക് കാര്യം ഗൗരവമാണെന്ന് മനസ്സിലായത്.” യുവി പറഞ്ഞു നിർത്തി.

Tags: Yuvraj Singhstruat broad
Share
Tweet
Send
Share

Latest stories from this section

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഞാൻ പാകിസ്ഥാനിൽ നിന്നാണ്, സഞ്ജുവിനെ ഏറെ ഇഷ്ടമാണ്; ആരാധകന്റെ വെളിപ്പെടുത്തലും താരത്തിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറൽ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ഒരൊറ്റ ഓവറിൽ പിറന്നത് 22 പന്തുകളും 77 റൺസും; വിജയത്തിനായി എതിർ ടീമിന് റൺസ് വാരിക്കോരി നൽകി ക്യാപ്റ്റൻ; വിചിത്ര ഓവറിന്റെ കഥ

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

ശ്രേയസ് അയ്യർ കാണിച്ച ആ മാസൊന്നും വേറെ ആരും കാണിച്ചിട്ടില്ല, അത് ധീരമായ തീരുമാനം: മുഹമ്മദ് കൈഫ്

Latest News

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies