Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!

by Brave India Desk
Apr 21, 2026, 12:27 pm IST
in India, International
Share on FacebookTweetWhatsAppTelegram

തെക്കൻ ചൈനാ കടലിൽ ചൈനയുടെ കടന്നുകയറ്റത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യൻ കരുത്തുമായി ഫിലിപ്പീൻസ്. ഭാരതത്തിൽ നിന്നും വാങ്ങിയ ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിക്കാൻ ഒരുങ്ങുകയാണ് ഫിലിപ്പീൻസ് സൈന്യം. അമേരിക്കയുമായി ചേർന്ന് നടത്തുന്ന ‘ബാലികാട്ടൻ’ (Balikatan) സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഈ നിർണ്ണായക നീക്കം. ചൈനയുമായി നിലനിൽക്കുന്ന തർക്കങ്ങൾക്കിടയിൽ ഫിലിപ്പീൻസിന്റെ പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ ആയുധമായി ബ്രഹ്മോസ് മാറിക്കഴിഞ്ഞു. ഇതോടെ മേഖലയിൽ ചൈനയുടെ ആധിപത്യത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ബാലികാട്ടൻ അഭ്യാസത്തിന്റെ മാരിടൈം സ്ട്രൈക്ക് ഘട്ടത്തിലാണ് ബ്രഹ്മോസ് മിസൈലിന്റെ സിമുലേഷൻ ഫയറിംഗ് നടക്കുക. മിസൈൽ ലോഞ്ചറുകളുടെ യഥാർത്ഥ നിയന്ത്രണ പാനലുകളും കമ്പ്യൂട്ടർ സ്ക്രീനുകളും ഉപയോഗിച്ച് ശത്രുലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും തകർക്കാനുമുള്ള പരിശീലനമാണിത്. യഥാർത്ഥ മിസൈലുകൾ വിക്ഷേപിക്കാതെ തന്നെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ച് സൈനികർക്ക് കൃത്യമായ പരിശീലനം നൽകാൻ ഇതുവഴി സാധിക്കും. അപകടസാധ്യതകൾ ഒഴിവാക്കുന്നതിനൊപ്പം കോടിക്കണക്കിന് രൂപ ലാഭിക്കാനും ഇത്തരം സിമുലേഷൻ ഫയറിംഗുകളിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഫിലിപ്പീൻസിനു പുറമെ അമേരിക്കയുടെ ടൈഫൂൺ മിസൈൽ സംവിധാനവും നിലവിൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

2024 ഏപ്രിലിലാണ് ഇന്ത്യ ബ്രഹ്മോസിന്റെ ആദ്യ ബാച്ച് ഫിലിപ്പീൻസിന് കൈമാറിയത്. മൂന്ന് മുതൽ ആറ് വരെ ലോഞ്ചറുകളും അത്യാധുനിക സർവൈലൻസ് സംവിധാനങ്ങളും അടങ്ങുന്നതാണ് ഓരോ ബാറ്ററിയും. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ (Mach 2.8) സഞ്ചരിക്കുന്ന ബ്രഹ്മോസ് മിസൈലിനെ തടയാൻ നിലവിൽ ചൈനീസ് പ്രതിരോധ സംവിധാനങ്ങൾക്ക് കഴിയില്ലെന്നത് ഡ്രാഗൺ രാജ്യത്തെ ഭീതിയിലാഴ്ത്തുന്നു. തീരദേശ പ്രതിരോധത്തിലും സമുദ്രാതിർത്തി സംരക്ഷണത്തിലും ഫിലിപ്പീൻസ് നേരിട്ടിരുന്ന വിടവ് നികത്താൻ ഇന്ത്യൻ മിസൈലുകൾ എത്തിയതോടെ സാധിച്ചു. ഭാരതത്തിന്റെ പ്രതിരോധ കയറ്റുമതിയിലെ നാഴികക്കല്ലായ ഈ കരാർ, ചൈനയുടെ വിപുലീകരണ വാദത്തിനെതിരെയുള്ള ഇന്ത്യയുടെയും ഫിലിപ്പീൻസിന്റെയും ശക്തമായ നിലപാടായാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന സൈനികാഭ്യാസം ചൈനയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരിക്കും.

Tags: philippinesbrahmos missileConcern for ChinaBrahMos missile firing
ShareTweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology