Tuesday, August 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

 പ്രതിമാസം 9000 രൂപ സ്റ്റൈപ്പന്റ്; പിഎം ഇന്റേൺഷിപ്പ് പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം, അറിയേണ്ടതെല്ലാം!

by Brave India Desk
Apr 21, 2026, 01:36 pm IST
in India
Share on Facebook
Tweet
WhatsAppTelegram

രാജ്യത്തെ യുവാക്കൾക്ക് പ്രമുഖ കമ്പനികളിൽ പ്രവൃത്തിപരിചയം ഉറപ്പാക്കുന്നതിനായി കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ആവിഷ്കരിച്ച ‘പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി’ (PMIS 2026) മൂന്നാം ഘട്ടത്തിലേക്ക്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 9,000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും. നേരത്തെ ഇത് 5,000 രൂപയായിരുന്നു. തൊഴിലില്ലാത്ത യുവാക്കൾക്ക് രാജ്യത്തെ മികച്ച 500 കമ്പനികളിൽ പരിശീലനം നേടാനും അവരുടെ നൈപുണ്യം വർദ്ധിപ്പിക്കാനും ഈ പദ്ധതി വലിയ അവസരമാണ് ഒരുക്കുന്നത്.

അപേക്ഷകർ 18-നും 25-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ അല്ലെങ്കിൽ ബിരുദം (BA, BSc, BCom, BBA, BCA തുടങ്ങിയവ) കഴിഞ്ഞവർക്ക് അപേക്ഷിക്കാം. നിലവിൽ മുഴുവൻ സമയ ജോലിയുള്ളവരോ അല്ലെങ്കിൽ റഗുലർ പഠനം നടത്തുന്നവരോ അപേക്ഷിക്കാൻ പാടില്ല (അവസാന വർഷ വിദ്യാർത്ഥികൾക്ക് ഇളവുണ്ട്). കൂടാതെ, കുടുംബത്തിന്റെ വാർഷിക വരുമാനം 12 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഐഐടി, ഐഐഎം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടിയവർക്കും സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാൻ അർഹതയുണ്ടാവില്ല.

Stories you may like

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

തിരഞ്ഞടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റൈപ്പന്റിന് പുറമെ ഒരുതവണത്തെ ഗ്രാന്റായി 6,000 രൂപയും ലഭിക്കും. ഇതിൽ 3,000 രൂപ ജോലിയിൽ പ്രവേശിച്ച് 15 ദിവസത്തിനകവും ബാക്കി 3,000 രൂപ മൂന്ന് മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷവുമാണ് നൽകുന്നത്. സ്റ്റൈപ്പന്റ് തുകയിൽ 8,100 രൂപ സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് (DBT) കൈമാറുകയും 900 രൂപ അതത് കമ്പനികൾ നൽകുകയും ചെയ്യും. ഇൻഷുറൻസ് പരിരക്ഷയും പരിശീലനത്തിന് ശേഷം കമ്പനികൾ നൽകുന്ന സർട്ടിഫിക്കറ്റും പദ്ധതിയുടെ മറ്റ് ആകർഷണങ്ങളാണ്.

ഔദ്യോഗിക പോർട്ടലായ pminternship.mca.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും താത്പര്യത്തിനും അനുസരിച്ചുള്ള മൂന്ന് കമ്പനികൾ വരെ തിരഞ്ഞെടുക്കാം. രാജ്യത്തെ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ അഞ്ച് വർഷം കൊണ്ട് ഒരു കോടി യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകാനാണ് കേന്ദ്ര സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അവസാന തീയതിക്ക് മുൻപായി അപേക്ഷ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.

Tags: PM Internship scheme
Share
Tweet
SendShare

Latest stories from this section

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

‘ഈ കുട്ടിയും യുവതിയും ആരാണ് രാഹുൽജി?; എനിക്കറിയാൻ കടുത്ത ആകാംക്ഷയുണ്ട്!ബോട്ട് യാത്രയുടെ ചിത്രം പങ്കുവെച്ച് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി 

Latest News

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

നേതാജിയുടെ ഭൗതികാവശിഷ്ടം നാട്ടിലെത്തിക്കാൻ മകൾ പരമോന്നത കോടതിയിൽ ; കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ദുരന്തഭൂമിയായി കൊളംബിയ; മരണസംഖ്യ 132കടന്നു ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ്

ഒന്നുമില്ലായ്മയിൽ നിന്നും അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികൾ; ഇന്ന് ആയിരക്കണക്കിന് നിക്ഷേപകരുടെ മുഴുവൻ പ്രതീക്ഷ

ഗൗതം അദാനിക്കെതിരായ എല്ലാ ക്രിമിനൽ കേസുകളും തള്ളി യുഎസ് ഫെഡറൽ കോടതി ; കേസുകൾ അവസാനിപ്പിക്കുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

ജാർഖണ്ഡിൽ പ്രതിഷേധിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെ ക്രൂരമായ ലാത്തിച്ചാർജ് ; സംസ്ഥാന വ്യാപക ബന്ദ് പ്രഖ്യാപിച്ച് ബിജെപി

വെടിനിർത്തൽ ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാൻ ; വ്യാജ വിജയപ്രഖ്യാപനമെന്ന് വിമർശനം

300 ബില്യൺ ഡോളർ നഷ്ടപരിഹാരമായി വേണമെന്ന് ഇറാൻ; കൊല്ലപ്പെട്ടവരുടെ കണക്കുപറഞ്ഞ് ആവശ്യം തള്ളി ട്രംപ്

പശ്ചിമബംഗാളിൽ ജനാധിപത്യം അവശേഷിക്കുന്നില്ലെന്ന് ജെ പി നദ്ദ

‘ജന്തർ മന്തറിൽ വെടിവെയ്പ്പ് നടന്നിട്ടില്ല’; രാഹുൽ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് ജെ.പി. നദ്ദ

പ്രതിഷേധക്കാരെ മർദ്ദിക്കാൻ ഡൽഹി പോലീസ് മുള്ളുകൾ ഉള്ള ലാത്തിയും ഇലക്ട്രിക് ബാറ്റണും ഉൾപ്പെടെ ഉപയോഗിച്ചു ; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി

‘അമിത് ഷായുടെ ഫാന്റസി പ്രസംഗങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് താല്പര്യമില്ല’ ; പാർലമെന്റിൽ സഹകരിക്കുന്നതിനായി മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് രാഹുൽ ഗാന്ധി

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies