Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വമ്പൻ തേരോട്ടം ; എല്ലാ മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് തകർപ്പൻ മുന്നേറ്റം

by Brave India Desk
Apr 28, 2026, 12:23 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഗാന്ധി നഗർ : ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തകർപ്പൻ മുന്നേറ്റവുമായി ബിജെപി. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ പോരാട്ടത്തിൽ ഗുജറാത്ത് ജനത വീണ്ടും ഭരണകക്ഷിക്കൊപ്പം ഉറച്ചുനിൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. സംസ്ഥാനത്തെ ആകെയുള്ള 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, കോൺഗ്രസിനെയും ആം ആദ്മി പാർട്ടിയെയും ബഹുദൂരം പിന്നിലാക്കിയാണ് ബിജെപി കുതിക്കുന്നത്.

ആകെയുള്ള 1,044 സീറ്റുകളിൽ ഭൂരിഭാഗവും ബിജെപി സ്വന്തമാക്കി കഴിഞ്ഞു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് പലയിടങ്ങളിലും ചിത്രത്തിലില്ലാത്ത അവസ്ഥയിലാണ്. ചുരുക്കം ചില വാർഡുകളിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് നേടാനായത്. ആം ആദ്മി പാർട്ടിയും വൻ പരാജയമാണ് ഏറ്റുവാങ്ങിയത്. സൂറത്ത് പോലുള്ള ശക്തികേന്ദ്രങ്ങളിൽ പോലും ഇത്തവണ എഎപിക്ക് വലിയ തിരിച്ചടി നേരിട്ടു. എഎപി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് സൊരതിയ സൂറത്ത് വാർഡ് നമ്പർ 4-ൽ പരാജയപ്പെട്ടു. അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, സൂറത്ത് എന്നീ പ്രധാന നഗരങ്ങളിലെല്ലാം ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. കോർപ്പറേഷനുകൾക്ക് പുറമെ 84 മുനിസിപ്പാലിറ്റികളിലും 34 ജില്ലാ പഞ്ചായത്തുകളിലും 260 താലൂക്ക് പഞ്ചായത്തുകളിലും ബിജെപി തന്നെയാണ് മുന്നിൽ.

Stories you may like

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

ഇത്തവണ പുതുതായി രൂപീകരിച്ച നവസാരി, ഗാന്ധിധാം, മോർബി, വാപി, ആനന്ദ്, നദിയാദ്, മെഹ്സാന, പോർബന്തർ, സുരേന്ദ്രനഗർ എന്നീ 9 മുൻസിപ്പൽ കോർപ്പറേഷനുകളിലും ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി തന്നെയാണ് ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ​”ഗുജറാത്തിലെ ജനങ്ങൾ വികസനത്തിന് വോട്ട് ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും നേതൃത്വത്തിലുള്ള ഭരണത്തോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയം കാണിക്കുന്നത്,” എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ വ്യക്തമാക്കി. നിലവിലെ ഫലസൂചനകൾ പ്രകാരം 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ വെല്ലുവിളികൾ ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Tags: BJPgujaratGujarat local body election
Share
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

Latest News

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology