ഡല്‍ഹി: എന്‍.ഐ.എ ഉദ്യോഗസ്ഥന് മുഹമ്മദ് തന്സീല് അഹമ്മദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരെ രണ്ടുപേരെയും പോലിസ് ചോദ്യം ചെയ്തു വരികയാണ്.ഇതില്‍ ഒരാള്‍ ഷാര്‍പ്പ് ഷൂട്ടറാണ്. തന്സീലിന്റെ കൊലപാതകത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ ഉണ്ടാകാമെന്ന് പോലിസ് സംശയിക്കുന്നുണ്ട്. തന്സീല് അഹമ്മദിന്റെ നീക്കങ്ങള്‍ കുറച്ചു ദിവസങ്ങളായി പ്രതികള്‍ നിരീക്ഷിച്ചു വരുകയായിരുന്നു എന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്.എന്‍.ഐ.എയും യു.പി പൊലീസും മറ്റ് ഏജന്‍സികളും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം തന്സീലിന്റെ കുടുംബം സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ്. ഐസിസ് അനുഭാവികളെന്ന് സംശയിക്കപ്പെടുന്നവരുമായി ബന്ധപ്പെട്ട കേസും സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട ആയുധ കേസും അന്വേഷിച്ച് വരുകയായിരുന്നു തന്സീല് അഹമ്മദ്. കഴിഞ്ഞ ശനിയാഴ്ചയാണ് എന്‍.ഐ.എ. ഡി.വൈ.എസ്.പി. തന്സീല് മുഹമ്മദ് അജ്ഞാതരായ ആളുകളുടെ വെടിയേറ്റ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ ഫര്‍സാനയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
Discussion about this post