കോഴിക്കോട്: ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മാധ്യമപ്രവര്‍ത്തകയുമായ വീണാ ജോര്‍ജിനെതിരെ മാധ്യപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിപ്പോര്‍ട്ടര്‍ ചാനലില്‍ ചീഫ് ന്യൂസ് എഡിറ്ററായിരിക്കെ വീണ നല്കിയ വ്യാജ പരാതിയില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്ന സനോജ് എന്ന യുവാവിനോട് വീണ മാപ്പു പറയണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റ്. പ്രമുഖ മാധ്യമപ്രവര്ത്തകന് ഗിരീഷ് ജനാര്‍ദ്ദനാണ് പോസ്റ്റിട്ടിരിക്കുന്നത്.
2015 നവംബറില്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുകാട്ടി വീണാ ജോര്‍ജ്ജ് നല്കിയ പരാതി നല്‍കിയിരുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോറി ഡ്രൈവറായ ഇടപ്പള്ളി സ്വദേശിസനോജ് എന്ന 29 കാരനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തു ഐപിസി 506(1), കെപി ആക്ട് 119 (ല) വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തുടര്‍ന്ന് സനോജിന് 14 ദിവസം റിമാന്റില്‍ കഴിയേണ്ടിവന്നു.
എന്നാല്‍ വീണ ജോര്‍ജ്ജിനെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പറയപ്പെടുന്ന സമയത്ത് സനോജ് ജോലി സ്ഥലത്തായിരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു. ഈ ദൃശ്യങ്ങള്‍ കണ്ട വീണ താടിക്ക് കൈ കൊടുത്തിരുന്നു പോയെന്നും പോസ്റ്റില്‍ പറയുന്നു. നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും സനോജ് ഇപ്പോഴും കേസില്‍ പ്രതിയാണ്. അദ്ദേഹത്തിന്റെ കല്ല്യാണവും മുടങ്ങി. ജാമ്യത്തിലിറങ്ങിയ സനോജ് പുറത്തിറങ്ങാന്‍ പോലും കഴിയാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്. ഈ സാഹചര്യത്തില്‍ സത്യമറിയാവുന്ന വീണ ജോര്‍ജ്ജ് സനോജിന്റെ വീട്ടില്‍ ചെന്ന് അദ്ദേഹത്തോട് മാപ്പു പറയണമെന്നും ഗിരീഷ് ജനാര്ദ്ദനന് തന്റെ പോസ്റ്റില്‍ പറയുന്നു.
[fb_pe url=”https://www.facebook.com/gireesh.janardhanan.9/posts/981642655224628″ bottom=”30″]
Discussion about this post