Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി; നിർണ്ണായക തീരുമാനങ്ങൾക്ക് മുൻകൂർ അനുമതി വേണം, സർക്കാരിന് കനത്ത തിരിച്ചടി!

by Brave India Desk
Jul 15, 2026, 05:14 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുമായി ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. വഖഫ് ബോർഡിന്റെ നിലവിലെ പ്രവർത്തനങ്ങൾ താത്കാലികമായി മരവിപ്പിച്ച കോടതി, ബോർഡ് എടുക്കുന്ന നയപരമായ എല്ലാ തീരുമാനങ്ങൾക്കും ഇനി മുതൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ബോർഡിന്റെ നിലവിലെ ഘടന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജികളിലാണ് കോടതിയുടെ ഈ കനത്ത പ്രഹരം. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വഖഫ് ബോർഡിന് ജുഡീഷ്യൽ സിറ്റിംഗുകൾ നടത്താനോ, നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനോ, മൂലധന നിക്ഷേപങ്ങളോ വലിയ ചെലവുകളോ നടത്താനോ അനുമതിയുണ്ടായിരിക്കില്ല. ബോർഡിന്റെ ദൈനംദിന മേൽനോട്ട ചുമതല സംസ്ഥാന വഖഫ് വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് കൈമാറാനും കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന 2025-ലെ വഖഫ് നിയമഭേദഗതിയിലെ (സെക്ഷൻ 14) കർശനമായ നിബന്ധനകൾ സംസ്ഥാന സർക്കാർ കാറ്റിൽപ്പറത്തിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്, ക്രൈസ്തവ സംഘടനയായ ‘ആക്ട്സ്’ (ACTS) എന്നിവർ നൽകിയ പൊതുതാത്പര്യ ഹർജികളിലാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. 2026-ൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ ഒൻപത് അംഗങ്ങളെയും മുസ്ലിം സമുദായത്തിൽ നിന്ന് മാത്രമായി നിശ്ചയിച്ച സർക്കാർ നടപടി ചട്ടവിരുദ്ധമാണെന്നും നിലവിലെ ഭരണസമിതിക്ക് നിയമസാധുതയില്ലെന്നും കോടതി പ്രാഥമികമായി നിരീക്ഷിച്ചു.

Stories you may like

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

സംസ്ഥാന വഖഫ് ബോർഡിന്റെ ഘടനയിൽ നിയമപരമായ അപാകതകൾ ഉണ്ടെന്ന് വാദത്തിനിടെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലും സമ്മതിച്ചു. 2025-ലെ പുതിയ നിയമ ഭേദഗതി അനുസരിച്ച് ബോർഡ് പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. മുനമ്പം ഭൂമി തർക്കവുമായി ബന്ധപ്പെട്ട് 600-ലധികം വരുന്ന സാധാരണ കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയും, വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന്റെ ഉമ്മീദ് (UMEED) പോർട്ടലിൽ ഈ ഭൂമി ഉൾപ്പെടുത്തിയതിനെതിരെയുള്ള ആക്ഷേപങ്ങളും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെയും കൃത്യമായ സർവേയോ അർദ്ധ ജുഡീഷ്യൽ അന്വേഷണമോ ഇല്ലാതെ ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിക്കുന്നതിനെതിരെയും മുൻപ് മുനമ്പം കേസിൽ ഹൈക്കോടതി കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണമായി തടയിടുന്ന തരത്തിലുള്ള പുതിയ ഇടക്കാല ഉത്തരവ് പുറത്തുവരുന്നത്. നിയമപരമായ ക്വോറം പോലുമില്ലാതെയും, കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെയും വഖഫ് ബോർഡ് കൈക്കൊണ്ട മുൻകാല തീരുമാനങ്ങളുടെ നിയമസാധുതയും ഇനി കോടതി പരിശോധിക്കും. കേസ് കൂടുതൽ വാദത്തിനായി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവെച്ചു. വഖഫ് ബോർഡിന്റെ ഏകപക്ഷീയമായ നീക്കങ്ങൾക്കും ഭൂമി കൈയേറ്റ തന്ത്രങ്ങൾക്കും വലിയൊരു തടയിടാൻ ഈ കോടതി ഉത്തരവിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags: HIGHCOURT
Share
Tweet
Send
Share

Latest stories from this section

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

തിരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകാം; മാസപ്പടി കേസിൽ ശശിധരൻ കർത്തായുടെ ഡയറിയെക്കുറിച്ച് മന്ത്രി കെ. മുരളീധരൻ

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

വൈദ്യുതി പ്രതിസന്ധി രൂക്ഷം: ലോഡ്‌ഷെഡ്ഡിങ് ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ അടിയന്തര യോഗം ഇന്ന്!

മാന്യമായി ജീവിക്കുന്ന,ജനനന്മയ്ക്കായി പ്രവർത്തിക്കുന്നവർ; സദാനന്ദൻമാസ്റ്ററുടെ കാൽവെട്ട് കേസിൽ ശിക്ഷിക്കപ്പെട്ടവരെ ന്യായീകരിച്ച് ശൈലജ

വമ്പൻ വികസനം എത്തിച്ചിട്ടും ജനങ്ങൾ എന്തിന് തോൽപ്പിച്ചു?’: കെ.കെ. ശൈലജ!

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Latest News

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ജസ്റ്റിൻ ചേട്ടനും ആഷ്‍ലിക്കും’ കിട്ടിയ പണി ഇനി ആർക്കും കിട്ടില്ല!; കുടുംബകലഹങ്ങൾ ഒഴിവാക്കാൻ എ.ഐ ക്യാമറ ചിത്രങ്ങളിൽ കടുത്ത നിയന്ത്രണവുമായി എം.വി.ഡി

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

ദെയർ ഈസ് നോ ഫ്രീ ലഞ്ച്’; സ്പോൺസറെ ഒളിപ്പിക്കുന്നതിൽ വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും!

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

എന്റെ പരിശീലക കാലയളവിൽ അതുപോലെ ഒരു അനുഭവം ആദ്യം, ആ രാത്രി ഞാൻ ഉറങ്ങാതെ ഇരുന്നു; കാരണമായത് സഞ്ജു സാംസണോട് കാണിച്ച പ്രവർത്തി: ഗൗതം ഗംഭീർ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് മാനദണ്ഡം; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ സമ്മർദ്ദത്തിലാക്കുമെന്ന് പാക് കോച്ച് മൈക്ക് ഹെസ്സൻ

തിരഞ്ഞെടുപ്പ് കാലത്ത് മാത്രം എത്തുന്നവർ; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ബിജെപി; വിമർശനങ്ങൾക്കിടെ വയനാട് കള്ളാടി സന്ദർശിക്കാൻ പ്രിയങ്കാ ഗാന്ധി

ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ക്രിമിനൽ വിചാരണ ചെയ്യണം ; ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

മലനിരകൾ മുതൽ മരുഭൂമി വരെ ഒന്നിച്ച് പൊരുതി; ഇന്ത്യ-യു.എസ് സംയുക്ത സൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ് 2026’ ശ്രദ്ധേയമാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies