Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

തോറ്റതിനു തുല്യമായ വിജയമേ പിണറായിക്കുണ്ടാകൂ’അറംപറ്റി അൻവറിന്റെ പ്രവചനം’; ധർമ്മടത്ത് വിയർത്തു: തോറ്റാലും ഞെട്ടേണ്ടെന്ന വാക്ക് ചർച്ചയാകുന്നു! 

by Brave India Desk
May 4, 2026, 02:51 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്നത്പി.വി. അൻവറിന്റെ പ്രവചനങ്ങളാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് പരാജയപ്പെട്ടാലും അത്ഭുതപ്പെടാനില്ലെന്നും തോറ്റതിന് തുല്യമായ വിജയമേ അദ്ദേഹത്തിനുണ്ടാകൂ എന്നുമുള്ള അൻവറിന്റെ വാക്കുകൾ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ശരിയാകുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് മുന്നിട്ടുനിന്ന ധർമ്മടത്ത്, ഏഴാം റൗണ്ടിൽ മാത്രമാണ് മുഖ്യമന്ത്രിക്ക് നേരിയ ലീഡ് ഉയർത്താൻ സാധിച്ചത്. പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിലേക്ക് മുഖ്യമന്ത്രി ഒതുങ്ങുമെന്ന അൻവറിന്റെ മുന്നറിയിപ്പ് ഇടതുക്യാമ്പുകളെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും യുഡിഎഫ് 86 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അൻവർ തന്റെ സർവേ റിപ്പോർട്ടുകൾ മുൻനിർത്തി അവകാശപ്പെട്ടിരുന്നു. പിണറായിസവും മരുമോനിസവും ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന അദ്ദേഹത്തിന്റെ നിലപാട് ശരിവെക്കുന്ന വോട്ടിംഗ് നിലയാണ് പല മണ്ഡലങ്ങളിലും ദൃശ്യമാകുന്നത്. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരിൽ അൻവർ നടത്തിയ വെല്ലുവിളിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബേപ്പൂരിൽ പതിമൂന്നാം റൗണ്ട് പിന്നിടുമ്പോൾ റിയാസ് നാലായിരത്തോളം വോട്ടുകൾക്ക് മുന്നിലാണെങ്കിലും അൻവർ രണ്ടാം സ്ഥാനത്ത് തുടരുന്നത് പോരാട്ടം എത്രത്തോളം കടുത്തതാണെന്ന് വ്യക്തമാക്കുന്നു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

റിയാസ് തോറ്റാൽ തല മൊട്ടയടിക്കണമെന്ന അൻവറിന്റെ വെല്ലുവിളി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്ത് വൻ രാഷ്ട്രീയ അഴിച്ചുപണികൾക്ക് സാധ്യതയുണ്ടെന്നും യുഡിഎഫ് 100 കടന്നേക്കാമെന്നുമുള്ള അൻവറിന്റെ പ്രവചനം ഫലപ്രഖ്യാപനം അവസാനിക്കുമ്പോൾ യാഥാർത്ഥ്യമാകുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ പൾസ് തനിക്ക് കൃത്യമായി അറിയാമെന്നും തന്റെ സർവേ ഫലം ആരും വിശ്വസിച്ചില്ലെങ്കിലും ഇപ്പോൾ ജനം അത് കാണുന്നുണ്ടെന്നും അൻവർ പ്രതികരിച്ചു.

Tags: pv anvar
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies