Saturday, August 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികൾ, ജനവിധി പരിശോധിക്കണം; തോറ്റെങ്കിലും മുണ്ടും മടക്കിക്കുത്തി ഇറങ്ങുമെന്ന് എം.എം മണി!

by Brave India Desk
May 5, 2026, 03:20 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാരെയും പ്രതിപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. കേരളത്തിൽ യുഡിഎഫിന് വോട്ട് ചെയ്തവർ വിഡ്ഢികളാണെന്നും ജനങ്ങൾ ഇത്തരത്തിൽ ചിന്തിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാർട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരാജയപ്പെട്ടെങ്കിലും തളരാൻ ഉദ്ദേശ്യമില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങൾക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും മണി  വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്ത പാർട്ടിയെ കുറിച്ച് എന്തുപറയാനാണെന്നും അദ്ദേഹം പരിഹസിച്ചു.

യുഡിഎഫിൽ നിലവിൽ അധികാര വടംവലിയാണ് നടക്കുന്നത്. ജനങ്ങൾ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം സംസ്ഥാനത്തുണ്ടായതെന്നും മണി ആരോപിച്ചു. എൽഡിഎഫിന്റെ പരാജയ കാരണം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. പാർട്ടിയുടെ നയങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതിൽ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങളുടെ നിലപാടിൽ ഇത്ര വലിയ മാറ്റം വരാനുള്ള സാഹചര്യം ഗൗരവമായി തന്നെ കാണുമെന്നും മണി കൂട്ടിച്ചേർത്തു.

Stories you may like

മുഖ്യമന്ത്രിയുടെ വാഹനം വഴിയിൽ തടഞ്ഞു; ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃശ്ശൂർ നഗരത്തെ ആവേശത്തിലാഴ്ത്താനൊരുങ്ങി പുലികൾ ; ചരിത്രപ്രസിദ്ധ ആഘോഷത്തിൽ ഇത്തവണ ഒമ്പത് സംഘങ്ങളായി 450 പുലികള്‍

ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടതുപക്ഷത്തിന് നേരിട്ട കനത്ത ആഘാതം പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ജനവിധിയെ തള്ളിക്കൊണ്ടുള്ള മണിയുടെ പ്രസ്താവന പുറത്തുവരുന്നത്. ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് ജനങ്ങൾ വിഡ്ഢികളായതാണ് യുഡിഎഫ് വിജയത്തിന് പിന്നിലെന്ന മണിയുടെ പരാമർശം വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തുമെന്ന് ഉറപ്പാണ്. പരാജയത്തിലും തന്റെ ശൈലി വിടാതെ പ്രതിപക്ഷത്തെയും വോട്ടർമാരെയും കടന്നാക്രമിക്കുന്ന മണിയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിലും തരംഗമാവുകയാണ്.

Tags: MM Mani
Share
Tweet
SendShare

Latest stories from this section

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

അമേരിക്കൻ സാമ്പത്തിക യുദ്ധത്തെ ചെറുക്കാൻ ഡോളർ ഒഴിവാക്കണം; സ്വയംപര്യാപ്ത സാമ്പത്തിക വ്യവസ്ഥയ്ക്കായി ആഹ്വാനം ചെയ്ത് മുജ്തബ ഖമനെയി

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

പൊതുവേദികളിൽ സ്ത്രീകൾ വേണ്ട, അന്യസംസ്കാരങ്ങൾ ഒഴിവാക്കണം; മഹല്ലുകൾക്ക് കർശന നിർദ്ദേശവുമായി കാന്തപുരം സമസ്ത

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

ഓണമാഘോഷിക്കുന്ന കുറുപ്പ് മുതൽ വാർദ്ധക്യകാല രൂപം വരെ; സോഷ്യൽ മീഡിയയിൽ വൈറലായി എഐ വ്യാജന്മാർ; തട്ടിപ്പിൽ മുന്നറിയിപ്പുമായി അന്വേഷണ സംഘം

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ജോൺ മേനോനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്; ദുരൂഹത നീക്കാൻ ഇന്റർപോളിന്റെ സഹായം തേടും

Latest News

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു?  ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

മഴയല്ല വില്ലൻ; നേപ്പാളിനെ വിഴുങ്ങിയ പ്രളയം എങ്ങനെ പിറന്നു? ഇതിനു പിന്നിലെ ശാസ്ത്രം ഇതാ

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

ഉന്നത സൈനിക മേധാവികളെ പുറത്താക്കി ചൈന ; അഴിമതിവിരുദ്ധ അന്വേഷണത്തിനു പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തി തർക്കവും വഴിത്തിരിവിലേക്ക്

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

ഇംഗ്ലണ്ടിൽ ഡ്യൂക്സ്, ഇന്ത്യയിൽ എസ്.ജി, ഓസ്‌ട്രേലിയയിൽ കുക്കാബുറ; പിച്ചുകളെ ഭരിക്കുന്ന പന്തുകൾ; പന്തിന്റെ തയ്യലിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രങ്ങൾ

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മനുഷ്യർക്ക് വെള്ളത്തിനടിയിൽ ശ്വാസമെടുക്കാൻ കഴിഞ്ഞാൽ ശരീരം എങ്ങനെ മാറും?

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

മോദിയുടെ ജനപ്രീതിക്ക് മുന്നിൽ മറ്റ് നേതാക്കളില്ല; ഇന്ത്യൻ രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത നായകനെന്ന് ഹിമന്ത ബിശ്വ ശർമ്മ

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

മമത ബാനർജിക്കെതിരെ പുതിയ കേസെടുത്ത് കൊൽക്കത്ത പോലീസ് ; നടപടി ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന്റെ പേരിൽ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

ഡ്രസിംഗ് റൂമിലെ കട്ടക്കലിപ്പും പിന്നാലെ പൊട്ടിച്ചിരിയും; ഇന്ത്യ-പാക് മത്സരത്തിലെ അണിയറക്കഥകളുമായി സൂര്യകുമാർ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല; സിന്ധു നദീജല കരാറിൽ പാകിസ്ഥാന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies