Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബംഗാൾ കാവിയിലേക്ക്; മമതയുടെ കോട്ട തകർത്തത് ബിജെപിയുടെ ദളിത്-ആദിവാസി കരുത്ത്! ഗ്രാമങ്ങളിലും നഗരങ്ങളിലും ബിജെപി തരംഗം

by Brave India Desk
May 5, 2026, 04:09 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി കൈവരിച്ച ഐതിഹാസിക വിജയത്തിന്റെ കണക്കുകൾ പുറത്തുവരുമ്പോൾ തകർന്നു വീഴുന്നത് തൃണമൂൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് സമവാക്യങ്ങൾ. കേവലം ഒരു ഭരണവിരുദ്ധ തരംഗമല്ല, മറിച്ച് ബംഗാളിന്റെ സാമൂഹിക ഘടനയിൽ ഉണ്ടായ വലിയൊരു പരിവർത്തനമാണ് ഈ വിജയത്തിന് പിന്നിലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പട്ടികജാതി (SC), പട്ടികവർഗ (ST) വിഭാഗങ്ങൾക്കിടയിൽ ബിജെപി ഉണ്ടാക്കിയ വൻ മുന്നേറ്റമാണ് മമത ബാനർജിയുടെ പതനത്തിന് ആക്കം കൂട്ടിയത്. സാംസ്കാരിക ദേശീയതയുടെയും സബ്കാ സാഥ് സബ്കാ വികാസ് എന്ന നയത്തിന്റെയും കരുത്തിൽ ദളിത്-ആദിവാസി മേഖലകൾ കാവി പുതച്ചു. 30 ശതമാനത്തിലധികം പട്ടികജാതി ജനസംഖ്യയുള്ള മണ്ഡലങ്ങളിൽ 82.7 ശതമാനം സീറ്റുകളും ബിജെപി പിടിച്ചെടുത്തു. അതായത് ഇത്തരം 72 സീറ്റുകൾ ബിജെപി തൂത്തുവാരിയപ്പോൾ തൃണമൂലിന് ലഭിച്ചത് വെറും 15 സീറ്റുകൾ മാത്രമാണ്.

ആദിവാസി മേഖലകളിൽ ബിജെപിയുടെ ആധിപത്യം ഇതിലും ഭീകരമാണ്. 20 ശതമാനത്തിലധികം പട്ടികവർഗ ജനസംഖ്യയുള്ള സീറ്റുകളിൽ 96 ശതമാനവും ബിജെപി സ്വന്തമാക്കി. 25 സീറ്റുകളിൽ ബിജെപി ജയിച്ചപ്പോൾ തൃണമൂലിന് ലഭിച്ചത് ഒരേയൊരു സീറ്റ് മാത്രം. വടക്കൻ ബംഗാളിലും ജംഗിൾമഹലിലും ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബിജെപി നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ്  വലിയ സ്വാധീനം ചെലുത്തിയത്. ഭാരതീയതയെ ഉയർത്തിപ്പിടിച്ചും പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിച്ചുമുള്ള ബിജെപിയുടെ നീക്കം ബംഗാളിൽ കൃത്യമായി ഫലം കണ്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരേപോലെ ബിജെപി തരംഗം ആഞ്ഞടിച്ചു എന്നതും ശ്രദ്ധേയമാണ്. പൂർണ്ണമായും നഗരപ്രദേശങ്ങളായ മണ്ഡലങ്ങളിൽ 76.5 ശതമാനം സീറ്റുകളും ബിജെപി നേടിയത് മധ്യവർഗ വോട്ടർമാർക്കിടയിൽ പാർട്ടിക്കുണ്ടായ സ്വീകാര്യതയുടെ തെളിവാണ്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഗ്രാമീണ മേഖലകളിൽ തൃണമൂലിന് ഉണ്ടായിരുന്ന സ്വാധീനം ബിജെപി 67 ശതമാനമായി കുറച്ചു. വികസനത്തിനും ദേശീയ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന മോദി തരംഗത്തിൽ നഗര-ഗ്രാമ ഭേദമന്യേ വോട്ടർമാർ ബിജെപിക്കൊപ്പം അണിനിരന്നു. നഗരമേഖലകളിൽ ബിജെപിക്കെതിരെ ഉണ്ടായിരുന്ന പ്രതിരോധം തകർന്നത് തൃണമൂലിനും ഇടതുപക്ഷത്തിനും വൻ പ്രഹരമാണ് നൽകിയിരിക്കുന്നത്. ഇതാദ്യമായാണ് കിഴക്കൻ ഭാരതത്തിൽ ഇത്ര വലിയ തോതിലുള്ള ഒരു സാംസ്കാരിക-രാഷ്ട്രീയ ഏകീകരണം ബിജെപിക്ക് അനുകൂലമായി സംഭവിക്കുന്നത്. ദേശീയതയുടെയും ഏകതയുടെയും ഈ ജനവിധി ബംഗാളിലെ രാഷ്ട്രീയ പരിസരത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചിരിക്കുകയാണ്. മമതയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിത്തറയിളകിയതോടെ ബംഗാൾ ഇനി വികസനത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Tags: Suvendu Adhikarisuvendu adhikari Mamatamamata
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies