Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗാളിൽ കാവിവസന്തം, തമിഴ്നാട്ടിൽ ദളപതി ഷോക്ക്; മോദിയുടെ വിജയവും വിജയുടെ വരവും ലോകമാധ്യമങ്ങളിൽ ചർച്ച

by Brave India Desk
May 5, 2026, 10:31 pm IST
in India, International
Share on FacebookTweetWhatsAppTelegram

പശ്ചിമ ബംഗാളിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഐതിഹാസിക വിജയവും തമിഴ്നാട്ടിൽ ദളപതി വിജയ് നടത്തിയ അട്ടിമറി മുന്നേറ്റവും ആഗോള തലത്തിൽ വലിയ ചർച്ചയാകുന്നു. ലണ്ടൻ മുതൽ ന്യൂയോർക്ക് വരെയും ഇസ്ലാമാബാദ് മുതൽ ധാക്ക വരെയുമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യൻ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ 15 വർഷത്തെ ആധിപത്യം തകർത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി നേടിയ വിജയത്തെ ‘ചരിത്രപരം’ എന്നാണ് ആഗോള മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് മാധ്യമമായ ബിബിസി ‘മോദിയുടെ ബിജെപി ബംഗാൾ കീഴടക്കി’ എന്ന തലക്കെട്ടോടെയാണ് വാർത്ത നൽകിയത്. മോദിയുടെ 12 വർഷത്തെ ഭരണകാലത്തെ ഏറ്റവും നിർണ്ണായകമായ മുന്നേറ്റമാണിതെന്നും പ്രതിപക്ഷത്തിന്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്ക് സാധിച്ചുവെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ബിജെപിയുടെ ഈ വിജയം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ദുർബലമായ പ്രതിപക്ഷത്തിന് ഇതൊരു കനത്ത തിരിച്ചടിയാണെന്നും ‘ദി ഗാർഡിയൻ’ നിരീക്ഷിക്കുന്നു.

അമേരിക്കൻ മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ ബിജെപിയുടെ വിജയത്തെ ഹിന്ദു ദേശീയവാദികളുടെ ചരിത്രപരമായ മുന്നേറ്റമായാണ് ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മാറ്റിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തിലെ നിർണ്ണായക നാഴികക്കല്ലാണിതെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. ഇതിനൊപ്പം തന്നെ തമിഴ്നാട്ടിൽ ഡിഎംകെയെയും എഐഎഡിഎംകെയെയും അപ്രസക്തമാക്കി നടൻ ജോസഫ് വിജയ് നേടിയ അവിശ്വസനീയ വിജയവും ലോകമാധ്യമങ്ങൾ കൗതുകത്തോടെയാണ് കാണുന്നത്. രാഷ്ട്രീയത്തിൽ തുടക്കക്കാരനായ വിജയ്‌യുടെ ‘തമിഴക വെട്രി കഴകം’ തമിഴ് രാഷ്ട്രീയത്തിലെ വമ്പന്മാരെ നിലംപരിശാക്കിയതിനെ അത്ഭുതമെന്നാണ് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ചത്.

Stories you may like

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

ബിജെപിയുടെ വിജയം 2029-ലെ പൊതുതിരഞ്ഞെടുപ്പിൽ മോദിക്ക് നാലാം ഊഴത്തിലേക്കുള്ള വഴി എളുപ്പമാക്കുമെന്ന് ‘വാഷിംഗ്ടൺ പോസ്റ്റ്’ നിരീക്ഷിക്കുമ്പോൾ, കേരളത്തിൽ ഇടതുപക്ഷത്തിന്റെ പതനത്തെക്കുറിച്ചും കോൺഗ്രസിന്റെ തിരിച്ചുവരവിനെക്കുറിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ പത്രമായ ‘ഡോൺ’, ബംഗ്ലാദേശിലെ ‘ധാക്ക ട്രിബ്യൂൺ’ എന്നിവയും എം.കെ സ്റ്റാലിന്റെ പരാജയത്തെയും വിജയ്‌യുടെ ഉദയത്തെയും പ്രാധാന്യത്തോടെ നൽകിയിട്ടുണ്ട്. ആഗോള രാഷ്ട്രീയത്തിൽ മോദിയുടെ സ്വാധീനം വർദ്ധിക്കുന്നതിന്റെ സൂചനയായാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെ ലോകം നോക്കിക്കാണുന്നത്.

Tags: BJP
ShareTweetSendShare

Latest stories from this section

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

Latest News

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

ഭാര്യയ്ക്ക് മെസേജ് അയച്ചതിന് യുവാവിൻ്റെ കണ്ണിൽ പെപ്പർ സ്പ്രേ അടിച്ച എസ്ഐക്ക് ‘പണി കിട്ടി’; അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആഭ്യന്തര വകുപ്പ് ഉത്തരവ്,

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies